യാചകനായി വിദ്യാബാലന്‍

vidyabalan-disguiseബോളിവുഡിലെ പ്രിയനായിക വിദ്യാബാലന്‍ യാചകനായി എത്തുന്നു. ബോബി ജാസൂസ് എന്ന ആക്ഷന്‍ ത്രില്ലര്‍ മൂവിക്കുവേണ്ടിയാണ് വിദ്യാബാലന്‍ പുതിയ ഗെറ്റപ്പിലെത്തുന്നത്. സമീര്‍ഷെയ്ക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദില്‍ പുരോഗമിക്കുകയാണ്.

ഈ ചിത്രത്തില്‍ ഒരു വനിതാ ഡിറ്റക്ടീവിന്റെ വേഷത്തിലാണ് വിദ്യാബാലന്‍ എത്തുന്നത്. വിദ്യയുടെ നായകനായി എത്തുന്നത് അലി ഫസല്‍ ആണ്.

അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത നടി ദിയ മിര്‍സയും സഹില്‍ സംഘ എന്നിവര്‍ ചേര്‍ന്നാണ്. വിദ്യാബാലന്‍ ഇതുവരെ ചെയ്ത റോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഈ റോള്‍ ഒരു വെല്ലുവിളിയായി തന്നെയാണ് വിദ്യ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.