ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നിര്യാതനായി

മനാമ: ഹൃദയാഘതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ നിര്യാതനായി. എറണാകുളം വടുതല പഴമനപറമ്പില്‍ സുബ്ബയ്യന്റെ മകന്‍ ഷിബു സുബയ്യന്‍(44)നാണ് മരിച്ചത്. 2012 മുതല്‍ ബഹ്‌റൈനിലെ ആര്‍ ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായികരുന്നു.

കമ്പനിയുടെ റിഫാ യാര്‍ഡില്‍ ഷട്ടില്‍ കളിച്ചു കഴിഞ്ഞ ശേഷം വിശ്രമിക്കുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ കൂടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.

ഭാര്യ: രാഖി. മക്കള്‍: ഗൗരി നന്ദന, റിതു നന്ദന.