ബഹ്‌റൈനില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഗര്‍ഭിണിയായ പ്രവാസി യുവതി നിര്യാതയായി

മനാമ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സക്കിടെ യുവതി നിര്യാതയായി. ബഹ്‌റൈനില്‍ അദ്‌ലിയ പാലസ് ബ്യുട്ടിക് ഹോട്ടലിലെ ജീവനക്കാരനായ മംഗലാപുരം സ്വദേശിനി അബൂബക്കറിന്റെ ഭാര്യ സമീറ(23)യാണ് മരിച്ചത്. ഇന്നലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ചാണ് മരണം സംഭവിച്ചത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.

പനിപിടിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രേഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇവരെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കര്‍ണ്ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, ഐസിആര്‍എഫ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുളള നടപടികള്‍ ആരംഭിച്ചു.