കെഎം ഷാജി എംഎല്‍എയുടെ വീടാക്രമിച്ച കേസില്‍ മുന്ന് മുസ്ലീം ലീഗുകാര്‍ പിടിയില്‍

അഴീക്കോട്:  എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജിയുടെ വീടാക്രമിച്ച കേസില്‍ വാര്‍ഡ് കൗണ്‍സിലറടക്കം മുന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍.

അഴീക്കോട് പഞ്ചായത്ത് അംഗം ഫസല്‍, അഴീക്കോട് സ്വദേശികളായ ജംഷീര്‍, റംഷീല്‍ എന്നിവരാണ് പിടിയിലായത്.
പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഘം ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. ഇവര്‍ നടത്തിയ കല്ലേറില്‍ വീടിന്റെ രണ്ട് ജനല്‍ ചില്ലകള്‍ തകര്‍ന്നിരുന്നു. ഈ സമയത്ത് എംഎല്‍എ സ്ഥലത്തില്ലായിരുന്നു.