കശ്മീരില്‍ ഭീകരാക്രമണത്തില്‍ 6 പോലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരില്‍ ഭീകരാക്രമണത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു. സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പോലീസുകാര്‍ക്ക് വെടിയേറ്റിട്ടുണ്ട്. തെക്കന്‍ കശ്മീരിലാണ് പോലീസ് വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം ഉണ്ടായത്.

ഭീകരാക്രമണം നടന്ന മേഖലയിലേക്ക് സൈന്യം എത്തിച്ചേര്‍ന്നിട്ടുണ്ട്.
പുല്‍വാമ നിവാസിയായ ഫിറോസാണ് കൊല്ലപ്പെട്ട സബ് ഇന്‍സ്പെക്ടര്‍