Section

malabari-logo-mobile

ഇത് കിണറല്ല….സിമിന്റ്ല്‍ വിസ്മയകാഴ്ചയൊരുക്കി റാഫി

HIGHLIGHTS : പരപ്പനങ്ങാടി : പതിവു ശൈലികളില്‍ നിന്നും വ്യസ്തമായി തന്റെ

rafoപരപ്പനങ്ങാടി : പതിവു ശൈലികളില്‍ നിന്നും വ്യസ്തമായി തന്റെ സര്‍ഗാത്മഗമായ കഴിവുകളെ വരച്ചിടുവാന്‍ പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശിയായ ചെങ്ങാടന്‍ റാഫി മാധ്യമമായി തെരഞ്ഞടുത്തത് സിമിന്റിിേനെയും മണലിനെയുമാണ്.

. . ഏതു ഭംഗിയുള്ള വസ്തുവും റാഫിയുടെ കരവിരുതിൽ പ്രകാശിക്കും…. സിമന്റും മണലുമുപയോഗിച്ച് മുറ്റത്തെ കിണറിന് സൗന്ദര്യം വരുത്തുവാനും ഇരിപ്പിടങ്ങൾക്ക് മോടിപിടിപ്പിക്കുവാനും കൃത്രിമമായ ചെടികൾ സൃഷ്ടിക്കാനും എളുപ്പത്തിൽ റാഫിക്കാവും എന്നതു തന്നെയാണ് അദ്ദേഹത്തെ വേറിട്ടതാക്കുന്നത്. കൽപടവും ടൈൽസ്‌വർക്കുകളുമായി ജോലിചെയ്തുവന്നിരുന്ന റാഫി ഈ അടുത്തകാലത്താണ് തന്റെ ഭാവനയിലുളളവ സിമന്റിനാൽ സൃഷ്ടിച്ചെടുക്കുവാനും അവയ്ക്ക് ഭംഗി കൂട്ടുവാനും തുടങ്ങിയത്. റാഫിയുടെ കരവിരുതിൽ കൗതുകം rafi2തോന്നിയവർ തങ്ങളുടെ വീട്ടിലെ കിണറുകൾക്കും ഇരിപ്പിടങ്ങൾക്കും മറ്റും ആകർഷണീയമായ വിവിധ മോഡലുകളിൽ കലാവൈവിധ്യങ്ങൾ ഒരുക്കുവാൻ റാഫിയെ തേടിയെത്തി. നിരവധി വീടുകളിൽ റാഫി തന്റെ കലാവൈഭവം തെളിയിച്ചുകഴിഞ്ഞു.

sameeksha-malabarinews

ചെറിയ മുതൽ മുടക്കിൽ തന്നെ മരങ്ങൾ, മലകൾ, ഗാർഡൺ തുടങ്ങിയ ഏത് രൂപത്തിലും ഭംഗിവരുത്താൻ കഴിയുമെന്നാണ് റാഫി പറയുന്നത്. തന്നെ സഹായിക്കാൻ ആരുമില്ലെങ്കിലും കുറഞ്ഞ സമയം കൊണ്ട് തന്നെ റാഫി തന്റെ  കലാവിരുതിൽ സൃഷ്ടിച്ചെടുത്തവ മനോഹരമാക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!