തടിച്ചിയായി അനുഷ്‌കാ ഷെട്ടി

anushakaപ്രേക്ഷകരെ ഞെട്ടിച്ച്‌ താരസുന്ദരി അനുഷ്‌കാ ഷെട്ടി വെള്ളിത്തിരയില്‍ പൊണ്ണത്തടിച്ചിയായെത്തുന്നു. തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രമാകാന്‍ വേണ്ടിയാണ്‌ മെലിഞ്ഞ അനുഷ്‌ക തടിച്ചിയായെത്തുന്നത്‌. 20 കിലോയാണ്‌ താരം കൂട്ടിയിരിക്കുന്നത്‌. സിനിമയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററിലാണ്‌ താരം പൊണ്ണത്തടിച്ചിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

തടിക്കൊണ്ട്‌ സ്‌ത്രീകള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ്‌ ചിത്രത്തിന്റെ പ്രമേയം. ആര്യ നായകനാകുന്ന ചിത്രം തമിഴ്‌, തെലുങ്ക്‌ ഭാഷകളിലാണ്‌ പുറത്തിറങ്ങുന്നത്‌. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ സോനല്‍ ചൗഹാനും, പ്രകാശ്‌ രാജുമാണ്‌.

Related Articles