Section

malabari-logo-mobile

എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ട്‌ വലിയ ഭാഗങ്ങള്‍ കണ്ടെത്തി

HIGHLIGHTS : ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാന്തതിന്റെ രണ്ടു ഭാഗങ്ങള്‍ കണ്ടെത്തി. ജാവാകടലിലാണ്‌ ഇന്നലെ അര്‍ധരാത്രിയോടെ വിമാനത്തിന്റെ രണ്ട്‌ വലിയ ഭാഗങ്ങള്‍ ക...

airasiaജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാന്തതിന്റെ രണ്ടു ഭാഗങ്ങള്‍ കണ്ടെത്തി. ജാവാകടലിലാണ്‌ ഇന്നലെ അര്‍ധരാത്രിയോടെ വിമാനത്തിന്റെ രണ്ട്‌ വലിയ ഭാഗങ്ങള്‍ കണ്ടെത്തിയത്‌. വെള്ളത്തിനടിയില്‍ ഏതാണ്ട്‌ 30 മീറ്റര്‍ താഴെയാണ്‌ വസ്‌തുക്കള്‍ കണ്ടത്‌. ഇവയുടെ ചിത്രങ്ങള്‍ എടുത്ത്‌ പരിശോധിക്കാനുള്ള ശ്രമത്തിലാണ്‌.

ഇതുവരെ മുപ്പതുപേരുടെ മൃതദേഹങ്ങളാണ്‌ കണ്ടെടുത്തത്‌. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സമുദ്രഭാഗത്തിന്റെ അഞ്ചു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവു കേന്ദ്രീകരിച്ചു കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്‌. ഈ ഭാഗത്തുനിന്നാണു കൂടുതല്‍ മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും ലഭിച്ചുവരുന്നത്‌.

sameeksha-malabarinews

ഇന്തോനേഷ്യയിലെ സുരബായയില്‍ നുന്നും സിംഗപ്പൂരിലേക്കുള്ള യാത്രയ്‌ക്കിടെ ഞായറാഴ്‌ചയാണ്‌ വിമാനം കടലില്‍ തകര്‍ന്നു വീണത്‌. വിമാനത്തിലുണ്ടായിരുന്ന 162 പേരും കൊല്ലപ്പെട്ടതായാണ്‌ നിഗമനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!