എന്നെ സംവിധായകന്‍ വഞ്ചിച്ചു; നടി സോന

sona-8-2ചെന്നൈ : തമിഴിലെ ഹിറ്റ് സംവിധായകന്‍ വെങ്കിട് പ്രഭുവിനെതിരെ പരാതിയുമായി ഗ്ലാമര്‍ താരം സോന രംഗത്ത്. തന്റെ കയ്യില്‍ നിന്നും ഒന്നര കോടി രൂപ വെങ്കിട്ട പ്രഭു തട്ടിയെടുത്തു എന്നാണ് നടിയുടെ ആരോപണം. തന്നെ വെച്ച് ചിത്രം ചെയ്യാമെന്ന ഉറപ്പിലാണ് താന്‍ പണം നല്‍കിയത് എന്നും എന്നാല്‍ ഇപ്പോള്‍ പ്രഭു ഒഴിഞ്ഞു മാറുകയാണെന്നും താരം കുറ്റപ്പെടുത്തി.

പ്രഭുവും സോനയും നേരത്തെ ഉറ്റ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ എസ്പി ബാല സുബ്രഹ്മണ്ണ്യത്തിന്റെ മകനായ എസ് പി ചരണ്‍ വെങ്കിട് പ്രഭുവിന്റെ അടുത്ത സുഹൃത്തായിരന്നു. ചരണ്‍ സോനയെ മാഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് സോന മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെയാണ് സോനയും പ്രഭുവും തമ്മില്‍ അകന്നത്. ഇതിനു ശേഷം മറ്റ് ചിത്രങ്ങള്‍ പ്രഭു ചെയ്യുകയായിരുന്നു എന്നും പണം തിരിച്ചു തരാനുള്ള തന്റെ ആവശ്യം അവഗണിക്കുകയായിരുന്നു എന്നും സോന പറഞ്ഞു.

സംഭവത്തില്‍ നടികര്‍ സംഘത്തിനും നിര്‍മ്മാതാക്കളുടെ സംഘടനക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സോന വ്യക്തമാക്കി.