Section

malabari-logo-mobile

പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റ ടോള്‍ ബൂത്ത് തകര്‍ത്തു

HIGHLIGHTS : പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ചുങ്കം പിരിക്കുന്നതിനായി നിര്‍മിച്ചിരുന്ന ടോള്‍ബൂത്ത് ഭാഗികമായി തകര്‍ത്തു.

para overപരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ചുങ്കം പിരിക്കുന്നതിനായി നിര്‍മിച്ചിരുന്ന ടോള്‍ബൂത്ത് ഭാഗികമായി തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. ബൂത്തിന്റെ ഒരു ഭാഗത്തെ മതിലും ടോള്‍ ഗെയ്റ്റും തകര്‍ത്തിട്ടുണ്ട്.
ടോള്‍ വിരുദ്ധസമരസമിതുയുടെ ശക്തമായ സമരത്തെ തുടര്‍ന്ന് ഇപ്പോള്‍ ടോള്‍ പിരിവ് നടക്കുന്നില്ല. വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ് പോലീസിനെ ഉപയോഗിച്ച പുനരാംരംഭിക്കും എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ടോള്‍ പിരിവിന് സംരക്ഷണം നല്‍കുന്നതിനായി പരപ്പനങ്ങാടി പോലീസ് കൂടുതല്‍ പോലീസിനെ ആവിശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

പരപ്പനങ്ങാടിയില്‍ പോലീസ് പുതിയ ട്രാഫിക്് പരിഷ്‌കരണം ജനുവരി ഒന്നാം തിയ്യതി മുതല്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. പുതിയ പരിഷ്‌ക്കരണപ്രകാരം പരപ്പനങ്ങാടിയില്‍ നിന്ന് പുറപ്പെടുന്നവയും, യാത്ര അവസാനിപ്പിക്കുന്നതുമായ എല്ലാ ബസ്സുകളും മേല്‍പ്പാലം വഴി റെയിലിന് കിഴക്ക് ഭാഗത്തുള്ള ബസ്സ്റ്റാന്‍ഡില്‍ പോകണമെന്നാണ്. ടോള്‍കളക്ഷന്‍ വര്‍ദ്ധപ്പിക്കുന്നതിനായാണ് ഈ നടപടിയന്നാണ് ആക്ഷേപം.

sameeksha-malabarinews

കഴിഞ്ഞ ജൂണ്‍ എട്ടാം തിയ്യതിയാണ് പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചത്. അടുത്ത ദിവസം മുതല്‍ പരപ്പനങ്ങാടിയില്‍ ടോള്‍ പിരിവനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്.
പരപ്പനങ്ങാടിയിലെ മുസ്ലീം ലീഗും കോണ്‍ഗ്രസ്സും ഒഴികെയുള്ള എല്ലാ രാഷ്ടീയ പാര്‍ട്ടികളും, വ്യാപാരികളും, നിരവധി സംഘടനകളും ചേര്‍ന്ന് രൂപികരിച്ച ആക്ഷന്‍ കൗണ്‍സില്‍ ചൂങ്കം പിരിവനെതിരെയുള്ള സമരം 191 ദിവസമായി തുടര്‍ന്ന് വരികയാണ്. ആദ്യദിനത്തില്‍ തന്നെ സമരക്കാര്‍ക്ക് നേരെ പോലീസ് ക്രൂരമായ ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു.പിന്നീടുള്ള ദിവസങ്ങളില്‍ കേരളത്തിലെ സാംസ്‌കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരപ്പനങ്ങാടിയിലെത്തിയിരുന്നു.

കരാറുകാരന്‍ പോലീസിന്റെ സാനിധ്യം ഉപയോഗപ്പെടുത്തി പിരവ് നടത്താന്‍ ശ്രമിച്ചതോടെ സമരം പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധം ‘കാര്യമായതോടെ’ കരാറുകാരന്‍ പിരവ് ഉപേക്ഷിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!