അസിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തു

asinസല്‍മാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ മറ്റൊരു പൊലീസ് കേസുമായി ബോളിവുഡില്‍ ഇപ്പോള്‍ ചിറകുകള്‍ വിരിയ്ക്കുന്ന മലയാളി താരം അസിനും. നോ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് അസിന്റെ കാറ് പൊലീസ് പിടച്ചെടുത്തു.

മുംബൈ എയര്‍ പോര്‍ട്ടിലാണ് സംഭവം. അസിന്റെ എംഎച്ച് 02 സിഎല്‍ 5335 എന്ന കാറാണ് പൊലീസ് പിടിച്ചെടുത്തത് അപ്പോള്‍ തന്നെ ഓടിയെത്തിയ മാധ്യമപ്പട അസിനിനോട് വിഷയ്ത്തില്‍ പ്രതികാരം ആരാഞ്ഞു. ചെറിയൊരു പുഞ്ചിരി മാത്രമായിരുന്നു അസിന്റെ മറുപടി.ട

ഇപ്പോള്‍ സിനിമകളില്‍ നിന്നെല്ലാം അവധിയെടുത്ത് വിദേശ പര്യടനത്തിലായിരുന്നു താരം. ഹിന്ദിയിലാണ് അസിന്റെ ഇപ്പോഴത്തെ ശ്രദ്ധ.