ആസിഡ് ആക്രമണത്തിന്റെ ഇര ലക്ഷ്മി ടിവി അവതാരികയാകുന്നു

1510793147ദില്ലി : ആത്മവിശ്വാസവും, ധൈര്യവും, ഉറച്ച ലക്ഷ്യബോധവുമുള്ള അമേരിക്കയുടെ രാജ്യാന്തര വനിതാ പുരസ്‌കാം കരസ്ഥമാക്കിയ ഇന്ത്യക്കാരി ലക്ഷ്മി മിനിസ്‌ക്രീന്‍ അവതാരിക ആകുന്നു.

“നിങ്ങള്‍ പൊള്ളിച്ച മുഖത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ജീവിക്കുന്നു. സര്‍വ്വ വിജയങ്ങളോടെ” അമേരിക്കയില്‍ ധീരതക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങിയപ്പോള്‍ ലക്ഷ്മി പറഞ്ഞ വാക്കുകളാണിവ. ഒരു വാര്‍ത്താ ചാനലിലെ അവതാരികയായിരിക്കുകയാണ് ലക്ഷ്മി ഇപ്പോള്‍. ഇതിന്റെ 3 എപ്പിസോഡുകള്‍ ചിത്രീകരിച്ച് കഴിഞ്ഞു. ടിവി അവതാരികയാകണമെന്നത് കൗമാരകാലത്തെ സ്വപ്നമായിരുന്നുവെന്നും എന്നാല്‍ 2005 ലെ ഖാന്‍ മാര്‍ക്കറ്റില്‍ വെച്ചുണ്ടായ ആസിഡ് ആക്രമണത്തില്‍ ലക്ഷ്മിയുടെ ആഗ്രഹങ്ങളും, സ്വപനങ്ങളും തകരുകയായിരുന്നു എന്ന് അമ്മ പറഞ്ഞു. ആ അവസ്ഥയില്‍ നിന്ന് മോചിതയാകാന്‍ ലക്ഷ്മിക്ക് വര്‍ഷങ്ങള്‍ തന്നെ എടുക്കേണ്ടി വന്നതായും ലക്ഷ്മിയുടെ അമ്മ പറഞ്ഞു.

ആസിഡ് ആക്രമണങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന അലോഗ് ദിക്ഷീത് ആണ് ലക്ഷ്മിയുടെ ജീവിത പങ്കാളി.