കൊയ്‌ലാണ്ടിയില്‍ വാഹനാപകടത്തില്‍ 2 അയ്യപ്പ ഭക്തര്‍ മരിച്ചു.

accidentകോഴിക്കോട്‌: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഗ്യാസ്‌ ടാങ്കര്‍ ലോറിയിടിച്ച്‌ രണ്ട്‌ അയ്യപ്പ ഭക്തര്‍ മരിച്ചു. ആറുപേര്‍ക്ക്‌ പരിക്കേറ്റു. ഗോനന്ദ രാമന്‍, കൃഷ്‌ണ ഷാന്‍ബാഗു എന്നിവരാണ്‌ മരിച്ചത്‌. മരിച്ചവരും പരിക്കേറ്റവരും കര്‍ണാടക സ്വദേശികളാണ്‌. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊയ്‌ലാണ്ടി താലൂക്ക്‌ ആശുപത്രിയിലാണ്‌. പിരക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഇന്നലെ രാത്രി കൊയ്‌ലാണ്ടി ദേശീയപാതയില്‍ പൂക്കാടിനും തിരുവങ്ങൂരിനും ഇടയിലാണ്‌ സംഭവം നടന്നത്‌. കോഴിക്കോട്‌ ഭാഗത്തു നിന്നും വരികയായിരുന്ന ടാങ്കര്‍ എതിരെ വന്ന അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ക്വാളിസില്‍ ഇടിക്കുകയായിരുന്നു.

പോലീസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ വാഹനത്തിനുള്ളില്‍പ്പെട്ടവരെ പുറത്തെടുത്തത്‌. സംഭവത്തെ തുടര്‍ന്ന്‌ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി.