അഭയാകേസ് തുടരനേ്വഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്

Sister_Abhaya_300കൊച്ചി : അഭയാകേസ് തുടരനേ്വഷണത്തിന് ഹൈക്കോടതി ഉത്തരവ്. തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ അനേ്വഷണം വേണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അരോപണ വിധേയരായ ഉദേ്യാഗസ്ഥരുടെ പങ്ക് അനേ്വഷിക്കണമെന്നും കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു.

സിബിഐയോടാണ് തുടരനേ്വഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസിലെ സുപ്രധാന തെളിവുകളെല്ലാം അനേ്വഷണ ഉദേ്യാഗസ്ഥര്‍ നശിപ്പിച്ചു എന്ന് കാണിച്ച് ജോമോന്‍ പുത്തന്‍ പുരക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.