എടിഎം തട്ടിപ്പ്‌; അറസ്റ്റിലായ പ്രതിയെ ഇന്ന്‌ കേരളത്തിലെത്തിക്കും

ATM theftകൊച്ചി: എടിഎം തട്ടിപ്പ്‌ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി റൊമാനിയന്‍ സ്വദേശി ഗബ്രിയേല്‍ മാരിയാനെ ഇന്ന്‌ കേരളത്തിലെത്തിക്കും. കഴിഞ്ഞ ദിവസമാണ്‌ ഇയാളെ മുംബൈ പോലീസിന്‌ കൈമാറിയത്‌. പ്രതിയെ വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ്‌ കേരളത്തിലേക്ക്‌ കൊണ്ടു വരുന്നത്‌.

കേസിലെ മറ്റൊരു പ്രതിയായ ക്രിസ്റ്റിന്‍ വിക്ടര്‍ രാജ്യം വിട്ടതായാണ്‌ അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ മറ്റ്‌ രണ്ട്‌ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്‌.

സാങ്കേതിക വിദ്യ ലഭ്യമായി കഴിഞ്ഞാല്‍ ആര്‍ക്കുവേണമെങ്കിലും എടിഎമ്മില്‍ തിരിമറി നടത്താനാകുമെന്ന്‌ പിടിയിലായ ഗബ്രിയേല്‍ പോലീസില്‍ മൊഴി നല്‍കി. ബള്‍ഗേറിയക്കാരില്‍ നിന്നാണ്‌ ഹൈസ്‌കൂള്‍ വിദ്യഭ്യാസം മാത്രമുള്ള പ്രതികള്‍ എടിഎം തട്ടിപ്പിന്റെ സാങ്കേതിക വിദ്യ പഠിച്ചെടുത്തതെന്ന്‌ ഗബ്രിയേല്‍ മൊഴി നല്‍കിയിട്ടുണ്ട്‌.