ദാഇഷിനെ പിന്തുണച്ച സൗദി യുവതിക്ക്‌ 6 വര്‍ഷം തടവ്‌ ശിക്ഷ

Untitled-1 copyറിയാദ്‌: ദാഇഷിനെ പിന്തുണയ്‌ക്കുകയും തീവ്രവാദികളുടെ മോചനത്തിന്‌ വേണ്ടി നീക്കം നടത്തുകയും ചെയ്‌ത സൗദി യുവതിക്ക്‌ തടവ്‌ ശിക്ഷ. റിയാദിലെ കോടതിയാണ്‌ യുവതിക്ക്‌ 6 വര്‍ഷത്തെ തടവ്‌ വിധിച്ചത്‌. തടവിന്‌ പുറമെ 6 വര്‍ഷത്തേക്ക്‌ വിദേശയാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌.

യുവതി ദാഇഷിന്റെ നേതാവിനോട്‌ ഭക്തി പ്രകടിപ്പിക്കുകയും തീവ്രവാദികളുടെ മോചനത്തിനായി പോസ്‌റ്ററുകള്‍ സ്ഥാപിക്കുകയും വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്‌ത കുറ്റത്തിനാണ്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌. ട്വിറ്ററിലൂടെയാണ്‌ യുവതി ദാഇഷിനെ പിന്‍തുണച്ചത്‌. ഒരു പള്ളിയുടെ ഭിത്തിയിലും തെരുവ്‌ വിളക്ക്‌ പോസ്‌റ്റുകളിലുമാണ്‌ തീവ്രവാദികളെ വിട്ടയക്കണമെന്ന പോസ്‌റ്ററുകള്‍ പതിച്ചത്‌.

വിചാരണവേളയില്‍ പ്രതി പശ്ചാത്താപം പ്രകടിപ്പിക്കുകയും ക്ഷമയാചിക്കുകയും ചെയ്‌തിരുന്നു.