ഇന്നു മുതല്‍ 26 വിദേശ മദ്യ ഔട്ട്‌ ലെറ്റുകള്‍ പൂട്ടും

Story dated:Friday October 2nd, 2015,01 21:pm

Untitled-1 copyതിരുവനന്തപുരം: സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള 26 വിദേശ മദ്യ ഔട്ട്‌ ലെറ്റുകള്‍ ഇന്നു മുതല്‍ പൂട്ടും. ബെവറേജസ്‌ കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട്‌ ലെറ്റുകള്‍ ഘട്ടം ഘട്ടമായി പൂട്ടുമെന്ന മദ്യനയത്തിന്റെ ഭാഗമായാണ്‌ നടപടി.

ബെവ്‌കോയുടെ 24 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ 2 ഉം ഔട്ട്‌ ലെറ്റുകളാണ്‌ പൂട്ടുന്നത്‌. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന്‌ 39 ഔട്ട്‌ ലെറ്റുകളാണ്‌ പൂട്ടിയത്‌. ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ ദേശീയ പാതയോരത്തുളള 13 ഔട്ട്‌ ലെറ്റുകളും പൂട്ടി.

ഓരോ വര്‍ഷവും പത്ത്‌ ശതമാനം ബെവ്‌കോ ഔട്ട്‌ ലെറ്റുകള്‍ പൂട്ടുമെന്നാണ്‌ മദ്യനയത്തില്‍ പറയുന്നത്‌.