Section

malabari-logo-mobile

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിക്കുന്നു കണക്കുകള്‍ പുറത്തുവന്നു.

HIGHLIGHTS : തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കൂടുന്നു. പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ റിപ...

തിരു: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും കൂടുന്നു. പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ ഈ കണക്കുകള്‍ പുറത്ത്് വന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ 546 ബലാത്സംഗക്കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്്. മാനഭംഗകേസുകള്‍ 1816. സ്ത്രീകളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ 101. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെക്കുറിച്ചുള്ള പരാതിയിലെടുത്ത കേസുകള്‍ മൊത്തം 2679 എണ്ണവുമാണ്. സ്ത്രീധനപീഡനത്തില്‍ സ്ത്രീകള്‍ മരിച്ച കേസുകള്‍ സംസ്ഥാനത്ത് ഇക്കുറി കുറവാണ്.
2011 ജനവരിമുതല്‍ ജൂണ്‍വരെയുള്ള കണക്കാണിത്.
സ്ത്രീകള്‍ക്കെതിരെ ഭര്‍ത്താവും ബന്ധുക്കളും നടത്തുന്ന കുറ്റകൃതൃങ്ങളില്‍ മലപ്പുറം ജില്ലയാണ് ഒന്നാമത്.

sameeksha-malabarinews

ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും മുന്‍നിരയില്‍ കൊല്ലം തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളാണെന്നതാണ് മറ്റൊരു പ്രത്യേകത.സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതില്‍ തൃശ്ശൂരും കൊല്ലവും ഒപ്പത്തിനൊപ്പമാണ്. തട്ടികൊണ്ടുപോയത്11 വീതം സ്ത്രീകളെയാണ്.

 

എന്നാല്‍ ബലാത്സംഗക്കേസുകളില്‍ കാസര്‍കോടാണ് ഒന്നാമത്. ഇവിടെ ഇത്തരത്തിലുള്ള96 കേസ്സാണ്്് പോലീസെടുത്തത്. ഏറ്റവും കുറവ് ബലാത്സംഗക്കേസുകള്‍ കോഴിക്കോട് നഗരത്തിലാണ്7. പക്ഷേ, കോഴിക്കോട് റൂറലില്‍ 27 എണ്ണമുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!