Section

malabari-logo-mobile

സുനാമി മുന്നറിയിപ്പ് തീരദേശം ആശങ്കയില്‍

HIGHLIGHTS : പരപ്പനങ്ങാട് : ഇന്ന് ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന്

പരപ്പനങ്ങാടി : ഇന്ന് ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യന്‍ തീരങ്ങളിലുണ്ടായ ഭൂചലനങ്ങള്‍ പരപ്പനങ്ങാടിയിലും അനുഭവപ്പെട്ടു. നിരവധി പേര്‍ക്ക് ബാലന്‍സ് പോകുന്നതായും ഭൂമി കുലുങ്ങുന്നതായും അനുഭവപ്പട്ടു.

അങ്ങാടി കടപ്പുറത്തിനടുത്തുള്ള ചാലിപാടത്ത് ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വീടുകളില്‍ നിന്ന് തുറന്ന സ്ഥലത്തേക്കോടി.

sameeksha-malabarinews

3.30 മണിയോടെ പരപ്പനങ്ങാടി കെട്ടുങ്ങല്‍ ഭാഗത്ത് ഒരു കിലോമീറ്ററോളം നീളത്തില്‍ കടല്‍ തീരത്ത്് വെള്ളം കയറി.

ഭൂചലനം നടന്ന ഉടനെ തന്നെ പോലീസ് തീരദേശത്ത്് ജാഗ്രതപാലിക്കാന്‍ അനൗണ്‍സ്‌മെന്റ് നടത്തി. കൂടാതെ പളളികളില്‍ കൂടിയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ മൊബൈലിലേക്ക് മെസേജ് ലഭിച്ചതിനെ തുടര്‍ന്ന് കരയിലേക്ക് തിരിച്ചുവന്നു.

വൈകുന്നേരം കെട്ടുങ്ങല്‍ ഭാഗത്ത് വെള്ളം കയറിയതൊഴിച്ചാല്‍ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല്.

പരപ്പനങ്ങാടിയില്‍ കെട്ടുങ്ങലില്‍ കടല്‍ കയറിയതിന്റെ ദൃശ്യങ്ങള്‍:

[youtube]http://www.youtube.com/watch?v=EOXwQDGBDyQ[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!