Section

malabari-logo-mobile

സി.കെ ചന്ദ്രപ്പന് ആദരാജ്ഞലികള്‍; സംസ്‌കാരം ഇന്ന്

HIGHLIGHTS : തിരു : സി പി ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവന്തപുരം കിംസ് ആശുപത്രിയില്‍ 12.10

തിരു : സി പി ഐ  സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവന്തപുരം കിംസ് ആശുപത്രിയില്‍ 12.10 നായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ബംഗാള്‍ സ്വദേശി ബുലു റോയ് ചൗധരിയാണ്.

 

ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്.

sameeksha-malabarinews

നേരത്തെ ക്യാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലൂടെ ഇതില്‍ നിന്ന് മുക്തനായിരുന്നു. എന്നാല്‍ പിന്നീട് കരളിലേക്കും ക്യാന്‍സര്‍ രോഗം ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.

 

വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി.കെ കുമാരപ്പണിക്കരുടേയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1936 ലാണ് ചന്ദ്രപ്പന്‍ ജനിച്ചത്. ചേര്‍ത്തലയിലും തൃപ്പൂണിത്തറയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവനായ അദ്ദേഹം 1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിമോചന സമരത്തില്‍ പങ്കെടുത്ത ചന്ദ്രപ്പന്‍ നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

മൂന്ന് തവണ പാര്‍ലമെന്റിലേക്കും ഒരു തവണ നിയസമഭയിലേക്കും സി.കെ ചന്ദ്രപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1971ല്‍ തലശേരി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂര്‍ ആയപ്പോള്‍ 1977ലും തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ തൃശൂര്‍ ലോകമണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. 1987ല്‍ ചേര്‍ത്തലാ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വയലാര്‍ രവിയോട് പരാജയപ്പെട്ടു. 1991ല്‍ ഇതേ മണ്ഡലത്തില്‍ വയലാര്‍ രവിയെ തോല്‍പ്പിച്ച് അദ്ദേഹം നിയമസഭയിലെത്തി. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.കെ ആന്റണിയോട് പരാജയപ്പെട്ടു.

 

സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാന്‍ സഭാ ദേശീയ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചുവരികെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം അദ്ദേഹത്തെ തേടിയെത്തിയത്.

 

അവസാനമായി പിറവം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരുമ്പനത്ത് നടന്ന പൊതുയോഗമാണ് സി.കെ ചന്ദ്രപ്പന്‍ പങ്കെടുത്ത പൊതു പരിപാടി അന്ന് വി.എസ് അച്ചുതാനന്ദനടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. വളരെ ക്ഷീണിതനായിരുന്നെങ്കിലും ഒരു മണിക്കൂര്‍ നേരം അദ്ദേഹം സംസാരിച്ചു. പ്രവര്‍ത്തകരുടെ തോളില്‍ പിടിച്ചാണ് അദ്ദേഹം വേദിയിലെത്തിയത്. ഇടതുപക്ഷഐക്യത്തെയും കമ്മ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്വത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.

മൃതദേഹം നാളെ സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.

വൈകിട്ട് 4 മുതല്‍ നാളെ രാവിലെ 7 വരെ െഎംഎന്‍ സ്മാരകത്തില്‍ പൊതു ദര്‍ശനത്തിന് വെയ്്ക്കും. രാവിലെ 7 മണിക്ക് വിലാപയാത്രയായി വയലാറിലേക്ക് കൊണ്ടുപോകും. സിപിഐഎം നാളത്തെ പൊതു പരിപാടികളെല്ലാം മാറ്റിവെച്ചതായി പിണറായി വിജയന്‍ പറ്്ഞ്ഞു.

 

ശവസംസ്‌കാരം ഇന്ന് വൈകിട്ട് ആറുമണിക്ക് ആലപ്പുഴ വലിയചുടുകാട്ടില്‍

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!