Section

malabari-logo-mobile

സര്‍വ്വകലാശാല ഭൂദാനം ലീഗ് ഒറ്റപ്പെടുന്നു.

HIGHLIGHTS : തേഞ്ഞിപ്പലം : വിവാദമായ കോഴിക്കോട് സര്‍വ്വകലാശാല ഭൂദാനത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്ത് വന്നതോടെ മുസ്ലിംലീഗ് ഒറ്റപ്പെടുന്നു.

തേഞ്ഞിപ്പലം : വിവാദമായ കോഴിക്കോട് സര്‍വ്വകലാശാല ഭൂദാനത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്ത് വന്നതോടെ മുസ്ലിംലീഗ് ഒറ്റപ്പെടുന്നു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം കെ മുനീറിന്റെ സഹോദരി ഭര്‍ത്താവ് പി.എ ഹംസ, കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ഭാര്യാപിതാവ് ഡോ.കുഞ്ഞാലി തുടങ്ങിയവര്‍ ഭാരവാഹികളായ കടലാസു ട്രസ്റ്റുകളായ ഗ്രേസ് എജുക്കേഷന്‍ അസോസിയേഷന്‍, കേരള ഒളിംമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകം, കേരള ബാഡ്മിന്റെണ്‍ ഡവലപ്പമെന്റ് ട്രസ്റ്റ് എന്നിവയ്ക്ക്് സര്‍വ്വകലാശാലയുടെ ഭൂമി വഴിവിട്ട് നല്‍കാനുള്ള രേഖകള്‍ പുറത്തുവന്നതാണ് ലീഗിനെതിരായ രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമായത്. 11 സിന്റിക്കേറ്റംഗങ്ങള്‍ തന്നെ ഭൂമിനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം ഉന്നയിച്ചത് വൈസ്ചാന്‍സലര്‍ക്കും ഭരണ തേതൃത്വത്തിനും തിരിച്ചടിയായി.

sameeksha-malabarinews

ക്യാമ്പസില്‍ അടിയന്തിരാവസ്ഥ സമാനമായ നടപടികള്‍ സ്വീകരിച്ച് പ്രക്ഷോഭങ്ങളെ നിശബ്ദ്മാക്കിയിരുന്ന സാഹചര്യത്തില്‍ ഭരണകാര്യാലയത്തിന് മുന്നില്‍വെച്ച് വൈസ്ചാന്‍സിലറുടെ കോലം കത്തിച്ച എസ്എഫ്‌ഐ നടപടി ഈ വിഷയത്തില്‍ കൂടുതല്‍ തീക്ഷണസമരങ്ങള്‍ ഉയര്‍ന്നുവരുന്നതിന് സൂചനയായി നിരീക്ഷിക്കപ്പെടുന്നു

സിന്‍ഡിക്കേറ്റ് മെമ്പറായ ആര്‍എസ് പണിക്കര്‍ കഴിഞ്ഞ ദിവസം ഭൂദാനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെയാണ് ഈ വിഷയം ചൂടുപിടിക്കുന്നത്.

വിഷ്ണുനാഥ് എംഎല്‍എ ഭൂദാനത്തിനെരെ രംഗത്ത് വന്നത് യുഡിഎഫിന് അകത്തുനിന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ ആദ്യപടിയായി വിലയിരുത്തപ്പെടുന്നു. സര്‍വ്വകലാശാല നിലപാടിനെതിരെ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിക്കഴിഞ്ഞു.

പ്രതിപക്ഷനേതാവ് വി.എസ് അചുതാനന്ദന്‍ ഇതേറ്റെടുത്തതോടെ സര്‍വ്വകലാശാല ഭൂദാന വിവാദം കേരളീയ സമൂഹത്തില്‍ പൊതുചര്‍ച്ചയാവൂന്നത് യുഡിഎഫ്‌കേന്ദ്രങ്ങളില്‍ ഉല്‍കണഠയുളവാക്കിയിട്ടുണ്ട്. ഭൂദാനം മരവിപ്പിക്കണെന്നാവശ്യപ്പെട്ടും, വൈസ്ചാന്‍സിലറെ നീക്കതണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷനേതാവ് വി.എസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതില്‍ നിന്നും വരും ദിനങ്ങള്‍ പ്രക്ഷോഭങ്ങളുടേതായിരിക്കുമെന്ന സൂചനയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!