Section

malabari-logo-mobile

പരപ്പനങ്ങാടി ടോള്‍ സമരം സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കുന്നു

HIGHLIGHTS : ഐക്യദാര്‍ഢ്യവുമായി പാലിയേക്കര ടോള്‍ വിരുദ്ധ സമിതി പരപ്പനങ്ങാടി :പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍

ഐക്യദാര്‍ഢ്യവുമായി പാലിയേക്കര ടോള്‍ വിരുദ്ധ സമിതി 
പരപ്പനങ്ങാടി :പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കുന്നതിനെതിരെയുള്ള സമരം കൂടുതല്‍ ജനകീയമാവുന്നു. സമരത്തെ അഭിവാദ്യം ചെയ്യാന്‍ സംസ്ഥാനത്ത് തന്നെ ടോള്‍ വിരുദ്ധ സമരത്തിന് ശക്തമായ നേതൃത്വം നല്‍കുന്ന പാലിയേക്കര ടോള്‍ വിരുദ്ധ സമിതിയുടെ നേതാക്കള്‍ സമര പന്തലിലെത്തിയത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു. സമരത്തിന്റെ 12-ാം ദിവസമായ ഇന്നും നിരവധി സംഘടനകളാണ് സമരത്തെ അദിവാദ്യം ചെയ്യാന്‍ പ്രകടനങ്ങളുമായെത്തിയത്.

ഇന്നത്തെ സമരം വെല്‍ഫയര്‍ പാര്‍ട്ടി ജില്ല കമ്മറ്റിയംഗം സെയ്തലവി കാട്ടേരി ഉദ്ഘാടനം ചെയ്തു. സമരത്തെ അഭിവാദ്യം ചെയ്യാന്‍ സിപിഐ (എംഎല്‍) കേന്ദ്ര കമ്മറ്റിയംഗം രവി പാലൂരും ബിയോട്ടി വിരുദ്ധ സമിതി സംസ്ഥാന കണ്‍വീനര്‍ രാജേഷ് അപ്പാട്ടും എത്തിയതോടെ പരപ്പനങ്ങാടി ടോള്‍ വിരുദ്ധ സമരം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗാന്ധിയന്‍ സമര രീതിയില്‍ ഉള്ള പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണ് ഇന്നും പരപ്പനങ്ങാടിയില്‍ കണ്ടത്. നൂറുകണക്കിനാളുകളാണ് ഇന്നും സമര പന്തലിലേക്ക് എത്തിയത്.

sameeksha-malabarinews

ഇന്ന് സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് പിഡിപി നേതാവ് സലാം മൂന്നിയൂര്‍, മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ഏരിയാ വൈസ് പ്രസിഡന്റ് ദേവദാസ് ആലുങ്ങല്‍, ഗിരീഷ് തോട്ടത്തില്‍, സനല്‍ നടുവത്ത് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!