Section

malabari-logo-mobile

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്താന്‍ പ്രത്യേക സൗകര്യം

HIGHLIGHTS : ശാരീരിക വെല്ലുവിളി നേരിടുന്നവരും കാഴ്‌ചയില്ലാത്തവരുമായ സമ്മതിദായകര്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്തുന്നതിന്‌ സഹായിയെ ഉപയോഗപ്പെടുത്താമെന്ന്‌ ജില്ലാ കലക്‌...

ശാരീരിക വെല്ലുവിളി നേരിടുന്നവരും കാഴ്‌ചയില്ലാത്തവരുമായ സമ്മതിദായകര്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്തുന്നതിന്‌ സഹായിയെ ഉപയോഗപ്പെടുത്താമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍ അറിയിച്ചു. പരസഹായമില്ലാതെ വോട്ട്‌ രേഖപ്പെടുത്താന്‍ സമ്മതിദായകന്‌ കഴിയില്ലെന്ന്‌ പ്രിസൈഡിങ്‌ ഓഫീസര്‍ക്ക്‌ ബോധ്യമാകുന്ന പക്ഷം മാത്രമാണ്‌ ഇത്തരത്തില്‍ വോട്ട്‌ ചെയ്യാന്‍ അവസരം ലഭിക്കുക. സഹായിയായി വരുന്ന വ്യക്‌തിക്ക്‌ 18 വയസ്‌ പൂര്‍ത്തിയാകണം. സ്ഥാനാര്‍ഥിക്കോ തെരെഞ്ഞെടുപ്പ്‌ ഏജന്റിനോ സഹായിയായി വോട്ട്‌ രേഖപ്പെടുത്താം. സമ്മതിദായകനു വേണ്ടി താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും അതേ ദിവസം മറ്റൊരു സമ്മതിദായകനു വേണ്ടി ഇത്തരത്തില്‍ വോട്ട്‌ ചെയ്യില്ലെന്നും നിശ്ചിത ഫോമില്‍ എഴുതി നല്‍കണം. ഇത്തരത്തില്‍ പരസഹായത്തോടെ വോട്ട്‌ രേഖപ്പെടുത്തുന്നതിന്‌ സമ്മതിദായകന്റെ നിരക്ഷരത മതിയായ കാരണമല്ല. അതേസമയം പ്രിസൈഡിങ്‌ ഓഫീസറോ പോളിങ്‌ ഓഫീസറോ സഹായിയായി വോട്ട്‌ രേഖപ്പെടുത്താനോ വോട്ടിങ്‌ യന്ത്രം വെച്ച അറയിലേക്ക്‌ പ്രവേശിക്കാനോ പാടില്ല. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും അവശതയുള്ളവര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ പ്രത്യേക ബാച്ചുകളായി വോട്ട്‌ രേഖപ്പെടുത്താം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!