Section

malabari-logo-mobile

വിഎസിനെതിരെ സിപിഎം പ്രമേയം

HIGHLIGHTS : തിരുവനന്തപുരം: പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ സി പി എം സംസ്ഥാന

vs-achuthanandanതിരുവനന്തപുരം: പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം.

വലതുപക്ഷ മാധ്യമങ്ങളുടെ തെറ്റായ പ്രചരണങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന്‍ വിശ്വാസീയത നല്‍കുന്നു. വി എസിന്റെ പ്രസ്താവനകള്‍ പി ബിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സി പി എം സംസ്ഥാന സെക്രട്ടറി നടത്തുന്നത് ഒറ്റയാന്‍ പ്രവര്‍ത്തനമല്ല. എല്ലാം കൂട്ടായ ആലോചന പ്രകാരമാണ് നടത്തുന്നത്.

sameeksha-malabarinews

പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും വി എസ് അച്യുതാനന്ദന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് എളമരീം കരീമിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടതും പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനയുമാണ് വി എസിനെതിരെ പ്രമേയം പാസാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!