Section

malabari-logo-mobile

വയനാട് ചുരത്തില്‍ ജനുവരി മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം.

HIGHLIGHTS : വയനാട് ചുരത്തിന് വീതി കൂട്ടുന്നതിനും അറ്റകുറ്റ പണികള്‍ക്കുമായി ഹെവി വാഹനങ്ങളുടെ യാത്ര ജനുവരി 2 മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. കോഴിക്കോട് കലക്ടര...

വയനാട് ചുരം.

വയനാട് ചുരത്തിന് വീതി കൂട്ടുന്നതിനും അറ്റകുറ്റ പണികള്‍ക്കുമായി ഹെവി വാഹനങ്ങളുടെ യാത്ര ജനുവരി 2 മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. കോഴിക്കോട് കലക്ടര്‍ K.B.സലീം സര്‍വ്വകക്ഷി യോഗത്തിന് ശേഷം ചേര്‍ന്ന പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.
ലക്കിടി മുതല്‍ അടിവാരം വരെയാണ് ഈ നിയന്ത്രണം. ബസ് യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഈ കാലയളവില്‍ ലക്കിടി മുതല്‍ അടിവാരം വരെ 10 മിനി ബസ്സുകള്‍ ഓടിക്കാന്‍ തീരുമാനിച്ചു. പ്രൈവറ്റ് ബസ്സുകളും ചരക്ക് ലോറികളും മറ്റു പാതകളിലൂടെയായിരിക്കും പോകേണ്ടത്. ഹെവി വാഹനങ്ങള്‍ മൈസൂര്‍-ഗോണികൂപ്പ-തലശ്ശേരി, കല്‍പ്പറ്റ-കുറ്റിയാടി, കല്‍പ്പറ്റ-നാടുകാണി-നിലമ്പൂര്‍, ഗുണ്ടല്‍പ്പേട്ട്-കോയമ്പത്തൂര്‍-പാലക്കാട് എന്നീ നാലു പാതകളെയായിരിക്കും ആശ്രയിക്കേണ്ടി വരിക.
ചുരത്തിലെ അറ്റകുറ്റ പണി സമയബന്ധിതമായി ഒരു മാസത്തിനുള്ളില്‍ തീര്‍ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് കലക്ടര്‍ വ്യക്തമാക്കി. ഈ കാലയളവില്‍ ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്ക് ചുരത്തില്‍ നിയോഗിക്കും. ജനുവരി മാസം വയനാട് ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുന്ന സമയം കൂടിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!