Section

malabari-logo-mobile

ലുക്കീമിയയും കരള്‍ രോഗവും നല്‍കിയ വേദനകള്‍ മറന്ന്‌ പ്ലസ്‌ ടു വിദ്യാര്‍ഥി അശ്വന്ത്‌

HIGHLIGHTS : കോഴിക്കോട്‌: രക്താര്‍ബുദവും ചികില്‍സയ്‌ക്കിടെ പിടികൂടിയ കരള്‍ രോഗവും സമ്മാനിച്ച വേദനയ്‌ക്കിടയിലും ചിരിക്കാന്‍ ശ്രമിക്കുകയാണ്‌ അശ്വന്ത്‌. തന്റെ ചികി...

73കോഴിക്കോട്‌: രക്താര്‍ബുദവും ചികില്‍സയ്‌ക്കിടെ പിടികൂടിയ കരള്‍ രോഗവും സമ്മാനിച്ച വേദനയ്‌ക്കിടയിലും ചിരിക്കാന്‍ ശ്രമിക്കുകയാണ്‌ അശ്വന്ത്‌. തന്റെ ചികില്‍സയ്‌ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ രണ്ടു ലക്ഷം രൂപ ലഭിച്ചതിന്റെ സന്തോഷത്തിലാണ്‌ ഈ പ്ലസ്‌ടു വിദ്യാര്‍ഥി.
കുട്ടിക്കാലത്ത്‌്‌ തുടങ്ങിയ രക്താര്‍ബുദം മദ്രാസിലെ ചെന്നെയിലെ അടയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ചികില്‍സയിലൂടെ ഏറെക്കുറെ നിയന്ത്രണവിധേയമായപ്പോഴാണ്‌ മറ്റൊരു മാരകരോഗം കൂടി തന്റെ ഇളംശരീരത്തെ കീഴടക്കിയതായി അശ്വന്ത്‌ അറിയുന്നത്‌. ചികില്‍സയ്‌ക്കിടെ കയറ്റിയ രക്തത്തില്‍ നിന്ന്‌ ക്രോണിക്‌ ഹെപ്പറ്റൈറ്റിസ്‌ സിയുടെ വൈറസുകള്‍ കടന്നുകൂടുകയായിരുന്നു. അശ്വന്തിന്റെ രോഗം മാറിവരികയാണെന്നാശ്വസിച്ച കുടുംബത്തിന്‌ ഇത്‌ താങ്ങാനാവുന്നതിലപ്പുറമായി. 10 വര്‍ഷത്തെ ചികില്‍സയ്‌ക്കൊടുവില്‍ രക്ഷപ്പെട്ടുവെന്നു കരുതിയിരിക്കുമ്പോള്‍ വന്ന ഈ ദുരന്തം, അച്ഛനും അമ്മയും മകളുമടങ്ങുന്ന കുടുംബത്തിന്റെ താളം തെറ്റിച്ചു. എന്നാല്‍ വിധിയെ സമചിത്തതയോടെ നേരിടുകയായിരുന്നു ഇവര്‍.
ഇപ്പോള്‍ ഹെപ്പറ്റൈറ്റിസ്‌ സിക്കാണ്‌ കാര്യമായ ചികില്‍സ വേണ്ടിവരുന്നത്‌. മരുന്നുകളുടെയും പരിശോധനകളുടെയും ചെലവാണെങ്കില്‍ താങ്ങാനാവുന്നതിലപ്പുറം. അഡ്വര്‍ടൈസിങ്‌ ഏജന്‍സിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന അച്ഛന്‍ ചന്ദ്രന്റെ തുച്ഛമായ സമ്പാദ്യം ഇതിനു തികയുമായിരുന്നില്ല. മുംബൈയില്‍ നടത്തുന്ന പരിശോധനയ്‌ക്ക്‌ മാത്രം വേണം 20,000 രൂപ. 5,000 രൂപ വരുന്ന കുത്തിവയ്‌്‌പ്പ്‌ വര്‍ഷത്തില്‍ 24 എണ്ണമെടുക്കണം. ഇതിനു പുറമെ മറ്റു മരുന്നുകളും. ഹെപ്പറ്റൈറ്റിസ്‌ സിയാവട്ടെ മതിയായ ചികില്‍സ ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ കരള്‍ കാന്‍സറിനു വരെ കാരണമായേക്കാവുന്ന രോഗവും. മകനെ വിധിക്ക്‌ വിട്ടുകൊടുക്കാതെ എല്ലാ സമ്പാദ്യങ്ങളും ചെലവാക്കിയാണ്‌ ഇദ്ദേഹം ചികില്‍സ നടത്തുന്നത്‌. പഠിക്കാന്‍ മിടുക്കനായ അശ്വന്തിന്‌ പോയ വര്‍ഷം ഏതാനും മാസം ചികില്‍സ കാരണം സ്‌കൂളില്‍ ഹാജരാവാന്‍ സാധിച്ചിരുന്നില്ലെങ്കിലും പരീക്ഷയില്‍ പാസായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!