Section

malabari-logo-mobile

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിദേശയാത്ര ചെലവ് 6,76 കോടി

HIGHLIGHTS : ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിദേശയാത്രാ ചെലവ് 6,76,74,33,477 രൂപ. 10 വര്‍ഷം ഡോ. മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയ...

ManmohanSinghന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിദേശയാത്രാ ചെലവ് 6,76,74,33,477 രൂപ. 10 വര്‍ഷം ഡോ. മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശത്ത് പോയതിന്റെ കണക്കാണ് ഇത്. വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം പുറത്ത് വിട്ടത്. 2004 മെയ് 22 ന് സ്ഥാനമേറ്റ മന്‍മോഹന്‍ സിംഗ് 2014 മെയ് 17 വരെ പ്രധാനമന്ത്രിയായിരുന്നു.

പത്ത് വര്‍ഷത്തിനിടയില്‍ മന്‍മോഹന്‍ സിംഗ് നടത്തിയത് 73 വിദേശ യാത്രകളാണ്. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്ത് സിംഗ് 35 തവണ വിദേശയാത്ര നടത്തി. ഇതില്‍ 15 എണ്ണം പാര്‍ലമെന്റ് സമ്മേളനത്തിനിടെയായിരുന്നു. സിംഗിന്റെ 65 യാത്രകളുടെ ചെലവ് മാത്രമാണ് ഈ 6,76,74,33,477 രൂപ. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ വിദേശയാത്ര പോയ ആദ്യത്തെ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിംഗ് എന്നാണ് ബി ജെ പി കുറ്റപ്പെടുത്തുന്നത്. 15 തവണയാണ് പാര്‍ലമെന്റ് സമ്മേളനത്തിനിടെ സിംഗ് വിദേശത്ത് പോയത്.

sameeksha-malabarinews

പ്രധാനമന്ത്രിയായിരിക്കേ മന്‍മോഹന്‍ സിംഗ് ഏറ്റവും കൂടുതല്‍ യാത്ര നടത്തിയിരിക്കുന്നത് അമേരിക്കയിലേക്കാണ്. പത്ത് വര്‍ഷത്തിനിടെ സിംഗ് അമേരിക്ക സന്ദര്‍ശിച്ചത് ആറ് തവണയാണ്. പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ അതിര്‍ത്തിരാജ്യങ്ങളിലേക്ക് സിംഗ് നാമമാത്രമായ യാത്രകളേ നടത്തിയിട്ടുള്ളൂ. 7 ദിവസത്തെ മെക്‌സിക്കോ – ബ്രസീല്‍ യാത്രയാണ് സിംഗിന്റെ ഏറ്റവും ചെലവേറിയ യാത്ര. 2.9 കോടി രൂപയാണ് ഈ ഒരൊറ്റ യാത്രയുടെ ചെലവ്. അഞ്ച് വര്‍ഷം പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് 35 വിദേശയാത്രകള്‍ നടത്തിതിന് 185 കോടി രൂപ ചെലവാക്കിയെന്നും ആര്‍ ടി ഐ പ്രകാരം കിട്ടിയ മറുപടി വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!