Section

malabari-logo-mobile

മാധവന്‍ നായര്‍ പാറ്റ്‌ന ഐഐടി ചെയര്‍മാന്‍ പദവി ഒഴിഞ്ഞു

HIGHLIGHTS : പാറ്റ്‌ന:പാറ്റ്‌ന ഐ.ഐ.ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജി. മാധവന്‍നായര്‍ രാജിവെച്ചു. എസ് ബാന്‍ഡ് വിവാദത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ

പാറ്റ്‌ന:പാറ്റ്‌ന ഐ.ഐ.ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജി. മാധവന്‍നായര്‍ രാജിവെച്ചു. എസ് ബാന്‍ഡ് വിവാദത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.  തനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുമെന്ന് മാധവന്‍ നായര്‍ അറിയിച്ചു.

തനിക്കെതിരെ ഉയര്‍ന്ന അടിസ്ഥാന രഹിതമായ ആരോപണത്തില്‍ മനംനൊന്താണ് താന്‍ രാജിവെക്കുന്നതെന്ന് മാധവന്‍ നായര്‍ പറഞ്ഞു. പീയൂഷ് ചൗള അദ്ധ്യക്ഷനായ കമ്മിറ്റി തന്റെ വാദം കേള്‍ക്കാന്‍ പോലും വിസമ്മതിക്കുകയാണുണ്ടായത്. ഇത് തന്റെ ആത്മാഭിമാനത്തിനാണ് മുറിമേല്‍പ്പിച്ചത് എന്ന് മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

മാധവന്‍ നായരെ ആവശ്യം കഴിഞ്ഞ് എച്ചില്‍പോലെ വലിച്ചെറിയുകയായിരുന്നുവെന്ന് പ്രധാന മന്ത്രിയുടെ ശാസ്്ത്ര ഉപദേശക സമിതിയംഗം റാവു അഭിപ്രായപ്പെട്ടു.

ബാന്‍ഡ് സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മാധവന്‍നായരുള്‍പ്പെടെ നാല് പേരെ വിലക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മാധവന്‍ നായര്‍ക്കു പുറമെ ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍.ശങ്കര, ഐഎസ്ആര്‍ഒ മുന്‍ സയന്റിഫിക് സെക്രട്ടറി ഭാസ്‌ക്കര നാരായണന്‍, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍.ശ്രീധര മൂര്‍ത്തി, എന്നിവര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടി മീഡിയയും 2005 ജനുവരിയില്‍് ഒപ്പുവച്ച കരാറാണു വിവാദമായത്.

 

സ്വകാര്യ കമ്പനിക്ക് 70 മെഗാഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം 1000 കോടി രൂപയ്ക്കു നല്‍കാനായിരുന്നു കരാര്‍. രണ്ടു ലക്ഷം കോടി രൂപ വാണിജ്യമൂല്യമുള്ളത് തുച്ഛമായ തുകയ്ക്കു നല്‍കിയെന്നാണ് ആരോപണം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!