Section

malabari-logo-mobile

ഫിഷിംഗ് ഹാര്‍ബറിന് തുക വകയിരുത്തി: താനൂരില്‍ മത്സ്യതൊഴിലാളികള്‍ ആഹ്ലാദത്തില്‍

HIGHLIGHTS : താനൂര്‍: താനൂരിലെ ഒസാന്‍ കടപ്പുറത്ത് ഫിഷിംഗ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള

താനൂര്‍: താനൂരിലെ ഒസാന്‍ കടപ്പുറത്ത് ഫിഷിംഗ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചതോടെ കടലോര മേഖല ആവേശത്തിമിര്‍പ്പിലായി. 20 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വകയിരുത്തിയിട്ടുള്ളതെങ്കിലും മറ്റു ജില്ലകളിലെ നാല് പദ്ധതികളും ഈ തുകയുടെ കീഴില്‍ വരുന്നുണ്ട്. ഈ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കുന്ന തലായി, ചേറ്റുവ, മുതലപ്പൊഴി, ചെറുവത്തൂര്‍ എന്നീ മത്സ്യബന്ധന

ഫിഷിംഗ് ഹാര്‍ബറിന് നിര്‍ദേശിക്കപ്പെട്ട താനൂരിലെ ഒസാന്‍ കടപ്പുറം തീരം

തുറമുഖങ്ങളോടൊപ്പമാണ് താനൂര്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
യു ഡി എഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് ഏറെ നാളത്തെ മുറവിളിക്ക് അറുതി വരുത്തുന്ന പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും തുക വകയിരുത്തിയിരുന്നില്ല. 40 കോടിയോളം രൂപ വേണ്ടി വരുന്ന പ്രവര്‍ത്തിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് ബജറ്റ് പ്രഖ്യാപനം സഹായിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

sameeksha-malabarinews

 

ഇതോടെ തീരമേഖലയുടെ ചിരകാല സ്വപ്നമാണ് സഫലമാകുന്നത്. താനൂര്‍ ഒസാന്‍ കടപ്പുറത്ത് സര്‍വ്വെകളും പഠന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായ ഫിഷിംഗ് ഹാര്‍ബര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ ചൂടേറിയ വിഷയമായിരുന്നു. പൂനെ ആസ്ഥാനമായുള്ള ഏജന്‍സിയും ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പും സംയുക്തമായാണ് പഠന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കേന്ദ്ര പ്രൊജക്റ്റ് സാങ്ങ്ഷനിംഗ് കമ്മിറ്റിയുടെ അനുമതി ലഭ്യമാകുന്നതോടെ ഹാര്‍ബര്‍ നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും. ഫിഷിംഗ് ഹാര്‍ബര്‍ പ്രാവര്‍ത്തികമാകുന്നതോടെ, ഇത് നിലവില്‍ പൊന്നാനിയെയും ബേപ്പൂരിനെയും ആശ്രയിക്കുന്ന താനൂരിലെ മത്സ്യതൊഴിലാളികള്‍ക്ക് വലിയൊരാശ്വാസമാകും. വള്ളങ്ങളും വലയും മറ്റ് മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും തകരുന്നതും താനൂരില്‍ നിത്യ സംഭവമാണ്. ഇതുവഴി വലിയ ധനനഷ്ടമാണ് മത്സ്യതൊഴിലാളികള്‍ക്ക് വന്നുചേരാറുള്ളത്. പദ്ധതി നടപ്പിലാകുന്നതോടെ ഇതിനെല്ലാം അറുതിയാകും. കടലോരമേഖലയെ സംബന്ധിച്ച വികസന പ്രഖ്യാപനങ്ങള്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കയാണ്. ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് യു ഡി എഫ് അനുകൂല സംഘടനകള്‍ താനൂരില്‍ ആഹ്ലാദ പ്രകടനം നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!