Section

malabari-logo-mobile

പാലത്തിങ്ങല്‍ പാലത്തില്‍ വലിയ കുഴി ; ഗതാഗതം തടസപ്പെട്ടു.

HIGHLIGHTS : പരപ്പനങ്ങാടി : പാലത്തിങ്ങല്‍

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പാലത്തിന്റെ നടുവില്‍ രൂപം കൊണ്ട കുഴി കാരണം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ജനങ്ങള്‍ ഡ്രമ്മും കല്ലും മറ്റും വച്ച് വാഹനങ്ങളെ ഒരു വശത്തുകൂടെ മാത്രം കടത്തിവിടുകയാണ്. ചെറിയവാഹനങ്ങള്‍ മാത്രമാണ് പാലത്തിലൂടെ ഇപ്പോള്‍ കടത്തിവിടുന്നത്.

ഇന്നു രാവിലെയാണ് കുഴി ഉണ്ടായത്. ഉച്ചവരെയായിട്ടും ബന്ധപ്പെട്ട അധികൃതര്‍ ആരും തന്നെ ഇവിടെയെത്തുകയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മുന്‍പും പലതവണ പാലത്തില്‍ ഇത്തരത്തില്‍ കുഴി രൂപ പെട്ടിരുന്നു. ഒരു തവണ ഇത്തരത്തില്‍ രൂപംകൊണ്ട കുഴിയില്‍ ഒരുബസ്സ് കുടുങ്ങിയിരുന്നു. വന്‍ അപകടം തലനാരിഴയ്ക്കാണ് അന്നൊഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.

sameeksha-malabarinews

പരപ്പനങ്ങാടി – അരീക്കോട് റൂട്ടിലാണ് പാലം. പരപ്പനങ്ങാടി ചെമ്മാട് റോഡിലെ പ്രധാന പാലമാണ്. ഈ റൂട്ടില്‍ ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. നിരവധി ബസ്സുകളുമുണ്ട്. പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് പാലം. പാലത്തിന് വിള്ളലുണ്ടായതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!