Section

malabari-logo-mobile

പള്‍സ് പോളിയോ ; ജില്ലയില്‍ 2,38,896 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി.

HIGHLIGHTS : മലപ്പുറം: പള്‍സ് പോളിയോ തുള്ളിമരുന്ന് 1-ാം ഘട്ടത്തില്‍ ജില്ലയില്‍ 59 ശതമാനം കുഞ്ഞുങ്ങള്‍ക്ക് നല്‍കി. 2,38,896 കുഞ്ഞുങ്ങള്‍ക്കാണ് പള്‍സ് പോളിയോ

മലപ്പുറം: പള്‍സ് പോളിയോ തുള്ളിമരുന്ന് 1-ാം ഘട്ടത്തില്‍ ജില്ലയില്‍ 59 ശതമാനം കുഞ്ഞുങ്ങള്‍ക്ക് നല്‍കി. 2,38,896 കുഞ്ഞുങ്ങള്‍ക്കാണ് പള്‍സ് പോളിയോ ബൂത്തുകളില്‍ നിന്ന് മരുന്ന് നല്‍കിയത്.

ആദ്യദിനത്തില്‍ വിട്ടുപോയ കുട്ടികള്‍ക്ക് തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി തുള്ളി മരുന്ന നല്‍കും.

sameeksha-malabarinews

ഏപ്രില്‍ ഒന്നിന് 2-ാം ഘട്ട പ്രവര്‍ത്തനത്തോടെ നൂറു ശതമാനം കുഞ്ഞുങ്ങള്‍ക്കും മരുന്ന് നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ജില്ലാ തല ഉദ്ഘാടനം തിരൂരില്‍ ഒരുവയസ്സുകാരന്‍ തോമസ് എന്ന കുഞ്ഞിന് തുള്ളിമരുന്ന് നല്‍കി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വ്വഹിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!