Section

malabari-logo-mobile

പഞ്ചാബി ചിക്കന്‍

HIGHLIGHTS : ആവശ്യമുള്ള സാധനങ്ങള്‍ : ചിക്കന്‍ . 1 കിലോ സവാള . 8 എണ്ണം

പഞ്ചാബി ചിക്കന്‍

ആവശ്യമുള്ള സാധനങ്ങള്‍ :
ചിക്കന്‍ . 1 കിലോ
സവാള . 8 എണ്ണം
തക്കാളി 8 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 4 ടീസ്പൂണ്‍
മുളകുപൊടി 2 ടീസ്പൂണ്‍
ഏലക്ക 6
കുരുമുളക് പൊടി 1 ടീസ്പൂണ്‍
ജിരകം 2 ടീസ്പൂണ്‍
കറുവാപട്ട 2 എണ്ണം

ഉപ്പ് ആവശ്യത്തിന്

sameeksha-malabarinews

എണ്ണ ആവശ്യത്തിന്

പൊടിക്കാത്ത മല്ലി 2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി 2 ടീസ്പൂണ്‍

ഉലുവ 1 ടീസ്പൂണ്‍
വയനയില
തയ്യാറാക്കുന്ന വിധം;
ഇടത്തരം വലിപ്പത്തില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കഴുകി വൃത്തിയാക്കുക. എടുത്തു വച്ചിരിക്കുന്ന ജീരകം കറുവപട്ട, ഏലക്ക കുരുമുളക്, മല്ലി,ഉലുവ എന്നിവ വറുത്ത് പൊടിക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് കുറച്ച് ജീരകം,കറുവപട്ട, ഏലക്ക എന്നിവ ചേര്‍ത്തിളക്കണം. സവാളയരിഞ്ഞത് ഇതിലേക്ക് ചേര്‍ത്തിളക്കുക. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക. ഇതിലേക്ക് തക്കാളി,കുരുമുളക്, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തിളക്കണം. ആദ്യം തയ്യാറാക്കി വെച്ച മസാലകൂട്ടിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. പിന്നീട് പൊടിച്ച മസാലയും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിക്കുക. കറി വെന്ത് മസാല കുറുകി കഴിയുമ്പോള്‍ ചാടോടെ ഉപയോഗിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!