Section

malabari-logo-mobile

ശാസ്ത്ര പഠന കേന്ദ്രത്തിന് നേരെയുള്ള ബിജെപി നീക്കത്തിനെതിരെ ജനകീയ ബദല്‍

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: പരിയാപുരത്ത് തുടങ്ങാനിരിക്കുന്ന ഉന്നത വിദ്യഭ്യാസ കേന്ദ്രമായ ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റ്യറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ശാസ്ത്ര ഉപരി പഠന കേന്ദ്രത്തിനായി സ്ഥലമെടുപ്പ് നടത്തുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കമ്മറ്റിക്കെതിരെ സര്‍വ്വ കക്ഷി ആക്ഷന്‍ കൗണ്‍സില്‍ നിലവില്‍ വന്നു. വികസന പ്രവര്‍ത്തനങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കാതെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് ഈ പദ്ധതി ഇവിടെ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബദലായി സര്‍വ്വ കക്ഷി ആക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നത്.

പരിയാപുരത്ത് പഠന കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തിയതോടെ പ്രദേശത്തെ 135 ഓളം വീടുകള്‍ കുടിയൊഴിപ്പിക്കപെടുമെന്ന് പ്രചരണവുമായാണ് ബിജെപി സമര രംഗത്തേക്ക് വന്നത്. എന്നാല്‍ 30 ഏക്കര്‍ സ്ഥലം മാത്രമാണ് പഠന കേന്ദ്രത്തിന് ആവശ്യമെന്നും ഇതിനായി ഒന്നോ രണ്ടോ വീടുകള്‍ മാത്രം ഒഴിപ്പിച്ചാല്‍ മതിയാകും എന്നും വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

ഇതിനിടെ ഭൂമി നഷ്ടപെടുന്ന ഒന്നോ രണ്ടോ സ്ഥല കച്ചവടക്കാരാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്ന കുടിയിറക്കല്‍ പ്രചരണത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!