Section

malabari-logo-mobile

നവ സംരംഭകര്‍ക്ക്‌ പുതുവഴികളൊരുക്കി ‘ഈസി’ സമാപിച്ചു

HIGHLIGHTS : നവസംരഭകര്‍ക്ക്‌ പുതുവഴികളൊരുക്കി 'ഈസി' (ഒന്‍ട്രപ്രണര്‍ ആസ്‌പിരന്‍സ്‌ സമ്മിറ്റ്‌ ഫോര്‍ യൂത്ത്‌) സംരംഭക മേള സമാപിച്ചു. വിവിധ മേഖലകളില്‍ പുതിയ സംരംഭം ...

20141018153447_IMG_7427നവസംരഭകര്‍ക്ക്‌ പുതുവഴികളൊരുക്കി ‘ഈസി’ (ഒന്‍ട്രപ്രണര്‍ ആസ്‌പിരന്‍സ്‌ സമ്മിറ്റ്‌ ഫോര്‍ യൂത്ത്‌) സംരംഭക മേള സമാപിച്ചു. വിവിധ മേഖലകളില്‍ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ പ്രാത്സാഹിപ്പിക്കുന്നതിനും സംരംഭകത്വം വളര്‍ത്തുന്നതിനുമായാണ്‌ ‘ഈസി’ നടത്തിയത്‌. നവസംരംഭകര്‍ക്ക്‌ പ്രചോദനം നല്‍കുന്നതിന്‌ സംസ്ഥാനത്തെ വ്യവസായ പ്രമുഖരും സര്‍ക്കാര്‍ ഏജന്‍സികളും മേളയില്‍ പങ്കെടുത്തു. മേളയുടെ സമാപനം ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിച്ചു. യുവസംരംഭകര്‍ക്ക്‌ മൂലധന സഹായം നല്‍കുന്നതിന്‌ ജില്ലയില്‍ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട്‌ രൂപവത്‌ക്കരിക്കുമെന്ന്‌ ഉദ്‌ഘാടന ദിവസം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. സമാപന സമ്മേളനത്തില്‍ ‘ഈസി’ ചെയര്‍മാന്‍ പി.വി അഫ്‌താബ്‌ ഷൗക്കത്ത്‌, പ്രോഗ്രാം ഡയറക്‌റ്റര്‍ ഗിരീഷ്‌ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന വിവിധ വായ്‌പകളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും പരിപാടിയില്‍ ബോധവത്‌കരണമുണ്ടായിരുന്നു. സംസ്ഥാനത്തെ പ്രമുഖ ധനകാര്യസ്ഥാപനങ്ങളും വെഞ്ചര്‍ ക്യാപിറ്റല്‍, പ്രൈവറ്റ്‌ ഇക്വിറ്റി സ്ഥാപനങ്ങളും ബാങ്കുകളും പങ്കെടുത്ത പരിപാടിയില്‍ യുവാക്കള്‍ക്ക്‌ സംശയ നിവാരണത്തിന്‌ അവസരമുണ്ടായിരുന്നു.
മേളയില്‍ വിവിധ വിഷയങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ പി.പി സുരേഷ്‌ കുമാര്‍, അഡ്വ. പി.പി.എ സഗീര്‍, കെ.വി അന്‍വര്‍, ജുഹൈം ഇബ്‌നു അബ്‌ദുല്‍ ജബ്ബാര്‍, മൈക്രോസോഫ്‌റ്റ്‌ ബിസിനസ്‌ പാര്‍ട്ട്‌ണര്‍ പ്രഭ്‌ജോത്‌ സിങ്‌, സഹദ്‌ പാറമ്മല്‍, ഏറനാട്‌ നോളെജ്‌ സിറ്റി എക്‌സി. ഡയറക്‌റ്റര്‍ ഷിഹാബ്‌ മേച്ചേരി, ആര്‍.ഐ.റ്റി കാഡ്‌ സെന്റര്‍ എം.ഡി ജാസ്‌മിന്‍ കരീം, കെ.എസ്‌.ഐ.ഡി.സി എ.ജി.എം ബെനില്‍ കുമാര്‍, കേരള ഫിനാന്‍സ്‌ കോര്‍പറേഷന്‍ ജനറല്‍ മാനെജര്‍ മുഷ്‌താഖ്‌ അഹമ്മദ്‌, ജില്ലാ വ്യവസായ കേന്ദ്രം മാനെജര്‍ അബ്‌ദുല്‍ മജീദ്‌, ഫ്‌ളൈ വീല്‍സ്‌ എം.ഡി ശിവ ശങ്കര്‍, അള്‍ട്ര സൗണ്ട്‌ ഇന്ത്യ നിരഞ്‌ജന്‍, ആര്‍കിടെക്‌റ്റ്‌ ബ്രിജേസ്‌ ഷൈജല്‍, സ്റ്റാര്‍ട്ട്‌ അപ്‌ വില്ലേജ്‌ സി.ഇ.ഒ പ്രണവ്‌ കുമാര്‍ സുരേഷ്‌, പോപീസ്‌ ബേബി കെയര്‍ എം.ഡി ഷാജു തോമസ്‌, യുവ സംരംഭക ആന്‍ ജോസഫ്‌, ശരണ്‍ ശിവരാജന്‍, കെ.ആര്‍.എസ്‌ എം.ഡി സി.പി കുഞ്ഞിമുഹമ്മദ്‌, സ്വേന്‍സ്‌ ടെക്‌നോജളജീസ്‌ സി.ഇ.ഒ അജസ്‌ സി. തോമസ്‌, സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാന്‍സ്‌ കോര്‍പറേഷന്‍ എം.ഡി. ഹനീഫ പെരിഞ്ചീരി, മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ മുന്‍ പ്രസിഡന്റ്‌ അലോക്‌ കുമാര്‍ സാബു എന്നിവര്‍ സംരംഭകരുമായി സംവദിച്ചു.
ജില്ലാ ഭരണ കാര്യാലയം, കേരള ഫിനാന്‍ഷല്‍ കോര്‍പറേഷന്‍, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍, കെ.എസ്‌.എഫ്‌.ഇ, കാലിക്കറ്റ്‌ യൂനിവേസിറ്റി, മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌, കാലിക്കറ്റ്‌ മാനെജ്‌മെന്റ്‌ അസോസിയേഷന്‍, വ്യാപാരിവ്യവസായി ഏകോപന സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ മേള നടത്തിയത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!