Section

malabari-logo-mobile

തമിഴ്നാട് നിയമസഭയിൽ നാടകീയ സംഭവങ്ങൾ;സഭാ നടപടികൾ നിർത്തിവെച്ചു

HIGHLIGHTS : ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനായി ചേർന്ന തമിഴ്നാട് നിയമസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. രഹസ്യ ബാലറ്റ് ആവശ്യപ്പെട്ട് ഡി.എം.കെ അംഗങ്ങൾ സഭാ നടപടികൾ തടസ...

ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനായി ചേർന്ന തമിഴ്നാട് നിയമസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. രഹസ്യ ബാലറ്റ് ആവശ്യപ്പെട്ട് ഡി.എം.കെ അംഗങ്ങൾ സഭാ നടപടികൾ തടസപ്പെടുത്തി. ഡയസിൽ കടന്നുകയറി ഡി.എം.കെ അംഗങ്ങൾ സ്പീക്കറുടെ കസേര തകർക്കുകയും പേപ്പറുകൾ കീറിയെറിയുകയും മൈക്ക് തകർക്കുകയും ചെയ്തു. രഹസ്യ ബാലറ്റ് വേണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനും അണ്ണാ ഡി.എം.കെ വിമത വിഭാഗം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ. പന്നീർശെൽവവും ആവശ്യപ്പെട്ടു. കൂടാതെ ഈ ആവശ്യം പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും മുസ് ലിം ലീഗും ഉന്നയിച്ചു. എന്നാൽ, പ്രതിപക്ഷ ആവശ്യം സ്പീക്കർ പി. ധനപാൽ തള്ളുകയായിരുന്നു. തുടർന്നാണ് ബഹളം സംഘർഷത്തിലും അക്രമത്തിലും കലാശിച്ചത്.സഭാ നടപടികൾ മൂന്നു വരെ നിർത്തിവെച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!