Section

malabari-logo-mobile

ട്രെയിനുകള്‍ വൈകും

HIGHLIGHTS : ഷൊര്‍ണൂര്‍: ലക്കിടി റെയില്‍വേ സ്റ്റേഷനില്‍

ഷൊര്‍ണൂര്‍: ലക്കിടി റെയില്‍വേ സ്റ്റേഷനില്‍ പാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ 10.20 മുതല്‍ ഉച്ചക്ക് 2.20 വരെ ഏതാനും ട്രെയിന്‍ സര്‍വീസുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു.

16688 ജമ്മുതാവി-മംഗലാപുരം എക്സ്പ്രസ് പാലക്കാടിനും ഷൊര്‍ണൂരിനുമിടക്ക് ഒന്നേകാല്‍ മണിക്കൂറും 16107 ചെന്നൈ എഗ്മൂര്‍-മംഗലാപുരം എക്സ്പ്രസ് ഒന്നര മണിക്കൂറും വൈകും. രണ്ട് ട്രെയിനും മംഗലാപുരത്ത് നിശ്ചിത സമയത്തിലും അര മണിക്കൂര്‍ വൈകിയാണ് എത്തുക. 13351 ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ് പാലക്കാട് ജങ്ഷനില്‍ അര മണിക്കൂര്‍ പിടിച്ചിടും.
16310 പട്ന-എറണാകുളം, 12677 ബംഗളൂരു-എറണാകുളം, 12508 ഗുവാഹതി-എറണാകുളം, 12678 എറണാകുളം-ബംഗളൂരു, 12512 തിരുവനന്തപുരം-ഖൊരക്പൂര്‍, 16108 മംഗലാപുരം-ചെന്നൈ എഗ്മൂര്‍, 17229 തിരുവനന്തപുരം-ഹൈദരാബാദ്, 22620 തിരുനെല്‍വേലി-ബിലാസ്പൂര്‍ എക്സ്പ്രസ് ട്രെയിനുകളും 56651 കോയമ്പത്തൂര്‍-കണ്ണൂര്‍, 56650 കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറുകളും പാലക്കാടിനും ഷൊര്‍ണൂരിനുമിടക്ക് അര മണിക്കൂര്‍ വരെ വൈകിയോടാന്‍ സാധ്യതയുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!