Section

malabari-logo-mobile

ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍

HIGHLIGHTS : ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍. ജയലളിത അന്തരിച്ചുവ...

ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍. ജയലളിത അന്തരിച്ചുവെന്ന് ചില ചാനലുകള്‍ വാര്‍ത്ത പുറത്തു വിട്ടതോടെ അപ്പോളോ ആശുപത്രി പരിസരത്തും എഐഡിഎംകെ ഓഫീസ് പരിസരത്തും സംഘര്‍ഷം ഉണ്ടായി.എന്നാല്‍ മരണവാര്‍ത്ത അപ്പോളോ ആശുപത്രിയും, എഐഡിഎംകെ നേതാക്കളും നിഷേധിച്ചു.

ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. ഉച്ചയോടെ ചെന്നൈ അപ്പോളോ ആശുപത്രി പുറത്തുവിട്ടിരുന്നു. രാവിലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ശ്വാസകോശത്തിലെ അണുബാധയും അവസ്ഥ മോശമാക്കുന്നു. ജയലളിത ജീവന്‍ നിലനിര്‍ത്തുന്നത് ഇസിഎംഒ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണെന്നും വിദഗ്ധസംഘം അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ഹൃദയത്തിന്‍റെയും ശ്വാസ കോശത്തിന്‍റെയും പ്രവര്‍ത്തനം ശരീരത്തിനു പുറത്ത് നിന്ന് യന്ത്രസഹായത്തോടെയാണ് നിര്‍വഹിപ്പിക്കുന്നതാണ് ഇസിഎംഒ.

sameeksha-malabarinews

ഹൃദയത്തിനും ശ്വാസ കോശത്തിനും വിശ്രമം നല്‍കാന്‍ വിേയാണ് ഈ സംവിധാനം ഏര്‍പ്പെടുത്താറുള്ളത്. 24 മണിക്കൂറും ആന്തരിക അവയവങ്ങള്‍ക്ക് ശ്വാസം നല്‍കാന്‍ ഈ യന്ത്രത്തിന് സാധിക്കും. അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്ന് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഹൃദയാഘാതമുണ്ടായശേഷം വെന്‍റ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.ഡല്‍ഹി എയിംസില്‍നിന്ന് നാല് വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നെയിലേക്ക് തിരിച്ചിട്ട്ു. ലനിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്ലിന്‍റെ സഹായം അപ്പോളോ ആശുപത്രി അധികൃതര്‍ തേടുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!