ജയലളിത വിടവാങ്ങി

 

late-cm-jayalalitha-life-696x398തമിഴകത്തിന്റെ അമ്മ പുരൈട്ചി തലൈവി മുഖ്യമന്ത്രി കുമാരി ജയലളിത അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലുടെയാണ് മരണവിവരം ലോകം സ്ഥിതീകരിച്ചത്. കുറച്ച് ദിവസങ്ങളായി രോഗബാധിതയായി ആശുപത്രിയിലായിരുന്ന ജയലളിതയ്ക്ക് ഒരു ദിവസം മുമ്പുണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്. മരിക്കുമ്പോള്‍ 68 വയസ്സായിരുന്നു. കടുത്ത പനിയേയും നിര്‍ജ്ജലീകരണത്തെയും തുടര്‍ന്ന് സെപ്റ്റംബര്‍ 22 നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

medical-bullettinകനത്ത സുരക്ഷാവലയത്തില്‍ ഇപ്പോള്‍ ് മൃതദേഹം മുഖ്യമന്ത്രിയുടെ വസതിയായ പെയ്‌സ ഗാര്‍ഡനില്‍ എത്തിച്ചുകഴിഞ്ഞു. ഇന്ന് മൃതദേഹം ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഇവിടെ വെച്ചായിരിക്കും രാജ്യത്തെ ഉ്ന്നതനേതാക്കള്‍ ജയലളിതക്ക് അന്ത്യോപചാരമര്‍പ്പിക്കുക. തുടര്‍ന്ന് വൈകീട്ട് നാലര മണിയോടെ മറീന ബീച്ചില്‍ എംജിആറിന്റെ ശവകുടീരത്തിനോട് ചേര്‍ന്ന് ജയലളിതയുടെ ഭൗതികദേഹം സംസ്‌ക്കരിക്കും

Share news
error: Content is protected !!
Scroll to Top