Section

malabari-logo-mobile

കവിത

HIGHLIGHTS : രണ്ടിലകളും മരവും... നിയാസ്.പി.മുരളി ഇതു പ്രണയത്തിന്റെ മരം, ഇതില്‍ നീയെന്റെ അടുത്ത് ഒരു-

രണ്ടിലകളും മരവും…

നിയാസ്.പി.മുരളി

sameeksha-malabarinews

ഇതു പ്രണയത്തിന്റെ മരം,

ഇതില്‍ നീയെന്റെ അടുത്ത് ഒരു-

പച്ചിലയായ് വളരുക..

ഒന്നിനുമല്ല,

വെറുതെ കണ്ടിരിക്കാന്‍,

വെറുതെ സംസാരിക്കുവാന്‍.

ഒരിക്കലും നീ പഴുക്കരുത്!

സൌഹൃദം തലക്കു പിടിക്കുമ്പോള്‍,

എന്റെ മനസ്സു പിടക്കുമ്പോള്‍,

ഞാന്‍ പഴുക്കാം…

എന്നിട്ടീ മണ്ണില്‍ ചീഞ്ഞലിഞ്ഞു ചേരാം..

പിന്നെ മെല്ലെ,

കാലത്തിലൂടെ നീളുന്ന

ഈ മരത്തിന്റെ ഞരമ്പുകളിലൂടെ

വളമായി ലയിച്ചമര്‍ന്ന്

ചോണനുറുമ്പുകള്‍ പോലെ

നിന്റെ ഞരമ്പുകളിലേക്കെത്താം…

നല്‍കാന്‍ മറന്നുപോയയൗവ്വനത്തിന്റെ

തുടിപ്പായി നിന്നില്‍  നിറയാം…

ഒടുവില്‍ –

ഒന്നായതൊന്നുമല്ലാതാവുന്ന നേരത്ത്-

നമുക്ക് വിട്ടു പോവാം…

ഒരു പഴുത്തിലയായി നീയും

ജലരേഖയായി ഞാനും

മണ്ണിലേക്ക്, മണ്ണിലൂടെ

സാവധാനം…

അകന്നകന്ന് നുരുമ്പിപ്പോവുക……

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!