Section

malabari-logo-mobile

എല്ലാ സ്കൂളുകളിലും ഒരു ക്ളാസെങ്കിലും സ്മാര്‍ട്ട് ക്ളാസാക്കും-പി.കെ.അബ്ദുറബ്ബ്

HIGHLIGHTS : തിരു: വിദ്യാഭ്യാസ നിലവാരം

തിരു: വിദ്യാഭ്യാസ നിലവാരം വര്‍ദ്ധപ്പിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേയും ഓരോ ക്ളാസെങ്കിലും സ്മാര്‍ട്ട് ക്ളാസുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. കന്യാകുളങ്ങര ഗവ.ബോയ്സ് ഹൈസ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇക്കൊല്ലം 550 ഓളം അധിക ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. പുതിയ പ്ളസ് ടു കോഴ്സുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ കന്യാകുളങ്ങര ഹൈസ്കൂളിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews

 

പാലോട് രവി എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ കെ.എ.ഹാഷീം, ഡി.ഇ.ഒ. കെ.വിശ്വലത, ഡി.ഇ.ഒ. ജയാദേവി, ഹെഡ്മിസ്ട്രസ് എസ്.വത്സല, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 65 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഇരുനില കെട്ടിടത്തില്‍ എട്ട് ക്ളാസ് മുറിയും സെമിനാര്‍ ഹാളുമാണ് സജീകരിച്ചിട്ടുളളത്. ആകെ 554 ചതുരശ്ര മീറ്ററാണ് രണ്ട് നിലയിലുമായുളള വിസ്തീര്‍ണ്ണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!