Section

malabari-logo-mobile

അളവിലെ കൃത്രിമം : 4.378 ലക്ഷം രൂപ പിഴ

HIGHLIGHTS : മലപ്പുറം: അളവ്-തൂക്കങ്ങളില്‍ കൃത്രിമം

മലപ്പുറം: അളവ്-തൂക്കങ്ങളില്‍ കൃത്രിമം കാണിച്ച കച്ചവടക്കാര്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് 352 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 4.378 ലക്ഷം രൂപ പിഴ ഈടാക്കി. അളവില്‍ കുറച്ച് വില്‍പന നടത്തിയതിന് നാല് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. കൂടാതെ അളവ്-തൂക്ക ഉപകരണങ്ങളില്‍ മുദ്ര പതിപ്പിക്കാത്തതിന് 337 കേസുകളും ചാര്‍ജ്ജ് ചെയ്തു. പാക്കറ്റിന് പുറത്ത് പാക്കിങ് തീയതി, അളവ്/തൂക്കം/എണ്ണം ഉത്പന്നത്തിന്റെ പേര്, നിര്‍മാതാവിന്റെ വിലാസം, കണ്‍സ്യൂമല്‍ കെയര്‍ വിലാസം എന്നിവ രേഖപ്പെടുത്താതിരുന്നതാണ് പരിശോധനയില്‍ കണ്ട മറ്റ് ക്രമക്കേടുകള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!