Section

malabari-logo-mobile

ഇനി തുഞ്ചനുത്സവത്തിന്റെ അഞ്ചു നാളുകള്‍

HIGHLIGHTS : തിരൂര്‍ : സാഹിത്യോല്‍സവത്തിന് ബുധനാഴ്ച ഭാക്ഷാപിതാവിന്റെ മണ്ണില്‍ തിരിതെളിയും. നാലുദിവസം നീണ്ടുനില്‍കുന്ന തുഞ്ചന്‍ ഉത്സവം ജ്ഞാനപീഠം

തിരൂര്‍ : സാഹിത്യോല്‍സവത്തിന് ബുധനാഴ്ച ഭാക്ഷാപിതാവിന്റെ മണ്ണില്‍ തിരിതെളിയും. നാലുദിവസം നീണ്ടുനില്‍കുന്ന തുഞ്ചന്‍ ഉത്സവം ജ്ഞാനപീഠം അവാര്‍ഡ് ജേതാവും കന്നടസാഹിത്യകാരനുമായ ചന്ദ്രശേഖര്‍ കമ്പാര്‍ ഉദ്ഘാടനം ചെയ്യും . തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ ആഖ്യാനകലയുടെ തിരിച്ചുവരവ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറാണ് മുഖ്യ ആകര്‍ഷണം. ഉദ്ഘാടനം രാവിലെ 10 മണിക്ക് നടക്കും. പുസ്തകോത്സവം കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഉദ്ഘാടനം ചെയ്യും.  എം.പി.അബ്ദുസമദ് സമദാനി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും എം.വി.നാരായണന്‍ തുഞ്ചന്‍ സ്മാരക പ്രഭാഷണം നടത്തും .

പകല്‍ 2.30ന് ദക്ഷിണേന്ത്യന്‍ കാവ്യോത്സവം അക്കിത്തം ഉദ്ഘാടനം ചെയ്തു. വൈകീട്ട് 5.30 ന് തുഞ്ചന്‍ കലോത്സവം ചലച്ചിത്ര പിന്നണി ഗായകന്‍ പി.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജയചന്ദ്രനും കുട്ടികളും അവതരിപ്പിക്കുന്ന ഗാനസന്ധ്യ അരങ്ങേറും .
രണ്ടാം ദിവസമായ വ്യാഴാഴ്ച രാവിലെ 8.30 ന് എഴുത്താണി എഴുന്നള്ളിപ്പ് നടത്തും . 9.30 ന് ആഖ്യാനകലയുടെ തിരിച്ചുവരവ് എന്നവിഷത്തില്‍ നടക്കുന്ന ദേശീയ സെമിനാര്‍ ഗിരിരാജ് കിഷോര്‍ ഉദ്ഘാടനം ചെയ്യും . അലോക് ഭക് ഭയ്യ മുഖ്യപ്രഭാക്ഷണം നടത്തും 11 ന് ഭാരതീയ ആക്യാനപാരമ്പര്യം എന്ന സെഷനില്‍ എം. ആര്‍ രാഘവവാരിയര്‍ അധ്യക്ഷനാകും. തമിഴവന്‍ (തമിഴ്) സി.രാജേന്ദ്രന്‍ എന്നിവര്‍ പ്രബന്ധംഅവതരിപ്പിക്കും . 12 ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദ്രുതകവിതാ രചനാ മത്സരവും സാഹിത്യക്വിസും നടക്കും. പകല്‍ മൂന്നിന് സര്‍ഗസംഗമം -ആഖ്യാനവും ആഖ്യാതാവും എന്ന സെഷനില്‍ വൈശാഖന്‍ മോഡറേറ്ററാകും. വൈകീട്ട് 6.30 ന് ശ്രീലക്ഷക്ഷ്മി ഗോവര്‍ദ്ധനന്റെ കുച്ചിപ്പുടി അരങ്ങേറും.
മൂന്നാം ദിവസമായ വെള്ളിയാഴ്ച ആഖ്യാനപരിണാമങ്ങള്‍ എന്ന സെഷനില്‍ ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനാകും . 2.30 ന് നടക്കുന്ന സെഷനില്‍ കെ.പി.രാമനുണ്ണി മോഡറേറ്ററാകും . എം.മുകുന്ദന്‍, സാറാജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് 5.30ന് തുഞ്ചന്‍ ബാലസമാഞ്ചം വായനശാല സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. 6.30 ന് ചെന്നൈ കലാദര്‍ശനയിലെ വിദ്യാര്‍ത്ഥികള്‍ ആരണ്യകാണ്ഢം ഭരതനാട്യം അവതരിപ്പിക്കും .
സമാപനദിവസമായ ശനിയാഴ്ച രാവിലെ 9.30 ന് കേരളം -വര്‍ത്തമാനകാലത്തിന്റെ ആധികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും .എം.ടി.വാസുദേവന്‍ നായര്‍ മുഖ്യപ്രഭാക്ഷണം നടത്തും. രാജന്‍ ഗുരുക്കള്‍ ,സക്കിറിയ ,ബി.ഇക്ബാല്‍ .ഖദീജ മുംതാസ്.പി.എ.വാസുദേവന്‍ , വൈശാഖന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും .
വൈകിട്ട് നാലിന് അക്ഷരശ്ലോകം നടക്കും .5.30 ന് സമാപന സമ്മേളനത്തില്‍ എ.വിജയരാജന്‍ മുഖ്യ പ്രഭാക്ഷണം നടത്തും എം.ടി.വാസുദേവന്‍ നായര്‍ സമ്മാനദാനം നടത്തും .ഏഴിന് തിരുവനന്ദപുരം മാസ്റ്റര്‍ കെ. എസ്. ഹരിശങ്കറും സംഘവും അവതരിപ്പിക്കുന്ന സംഗീത സദസ്സും ഇംഫാല്‍ പ്രോഗ്രസ്സീവ് ആര്‍ടിസ്റ്റ് ലബോറട്ടറിയുടെ മണിപ്പൂരി നൃത്തവും അരങ്ങേറും

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!