പ്രവാസം

സൗദി രാജകുമാരന് വധശിക്ഷ

റിയാദ് : കൊലക്കേസില്‍ പ്രതിയായ സൗദി രാജകുമാരന് വധശിക്ഷ ഉറപ്പായി. കൊലചെയ്യപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കാന് തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് രാജകുമാരന്‍ വധശിക്ഷ ഉറപ്പായത്.

സേവിംഗ് ഫുഡ് പദ്ധതിയിലൂടെ 16,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു

ദോഹ: ശൈഖ് ഈദ് ചാരിറ്റിയുടെ കീഴിലുള്ള ‘ഹിഫ്ദ് അല്‍നഅ്മ’ (സേവിംഗ് ഫുഡ്) പദ്ധതിയിലൂടെ 16,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ഈ പദ്ധതിയിലൂടെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ഇത്രയും പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തത്. ഉപയോഗിക്കാതെ പാഴായി പോകുന്ന പാചകം ചെയ്ത ഭക്ഷണവും പാചകം ചെയ്യാത്ത ഇറച്ചി, കോഴി, പഴങ്ങള്‍, പച്ചക്കറികള്‍

അന്‍വര്‍ പാലേരി പരാതി നല്‍കി

ദോഹ: തന്റെ പേരില്‍ വ്യാജ വിസയെടുത്ത് ദോഹയിലേക്ക് വരുന്നത് തടയുന്നതായി ഏഷ്യനെറ്റ് ന്യൂസ് ഖത്തര്‍ ലേഖകന്‍ അന്‍വര്‍ പാലേരി വിവിധ അധികാരികള്‍ക്ക് പരാതി നല്‍കി.

മാധ്യമ പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ വിസ; ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം: ഐ എം എഫ്

ദോഹ: വിസ മാറാന്‍ നാട്ടിലേക്ക് പോയ ഏഷ്യാനെറ്റ് ന്യൂസിന്റെ ഖത്തര്‍ ലേഖകന്‍ അന്‍വര്‍ പാലേരിയുടെ പേരില്‍ വ്യാജ വിസയെടുത്ത് അദ്ദേഹത്തെ ദോഹയിലേക്ക് വരുന്നത് തടയാന്‍ ശ്രമിക്കുന്ന പ്രമുഖ വ്യവസായിയുടെ നടപടി പ്രതിഷേധാര്‍ഹമാമെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം.

ഖത്തര്‍- ഫലസ്തീന്‍ ഫുട്ബാള്‍ മത്സരം ഇന്ന്

ദോഹ: വെസ്റ്റ് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ദേശീയ ഫുട്ബാള്‍ ടീം ഫലസ്തീന്‍ ദേശീയ ടീമുമായി ഏറ്റുമുട്ടുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അല്‍ സദ്ദ് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും വാശിയേറിയ മത്സരം ആസ്വദിക്കുന്നതിനും ഖത്തര്‍

അല്‍ അസ്ഹര്‍ പണ്ഡിത സഭാംഗത്വം ഖര്‍ദാവി രാജിവെച്ചു

ദോഹ: ഈജിപ്തിലെ അല്‍അസ്ഹര്‍ അല്‍ഷരീഫിന്റെ ഉന്നത പണ്ഡിത സഭയിലെ അംഗത്വം പ്രമുഖ ഇസ്‌ലാമിക ചിന്തകനും ലോക മുസിലിം പണ്ഡിതസഭ അധ്യക്ഷനുമായ ഡോ. യൂസുഫ് ആല്‍ഖര്‍ദാവി രാജി വച്ചു. മുസ്‌ലിം ലോകത്ത് ഏറെ ആദരിക്കപ്പെടുന്ന അല്‍ അസ്ഹര്‍ ഈജിപ്തിലെ സൈനിക അട്ടിമറിയെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ചാണ് ഖര്‍ദാവി തന്റെ രാജി പ്രഖ്യാപിച്ചത്.

സൗദി ജയില്‍ ഇന്ത്യന്‍ തടവുകാര്‍ക്ക് അജ്ഞാത സംഘം ഫോം വിതരണം ചെയ്തു

റിയാദ്: സൗദിഅറേബ്യയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് സഹായ വാഗ്ദാനവുമായി അജ്ഞാത സംഘം രംഗത്ത് റിയാദിലെ ജയിലില്‍ അഭിഭാഷക സഹായം നല്‍കാമെന്ന വാഗ്ദാനമടങ്ങിയ ഫോറം ഒരു അജ്ഞാത സംഘം വിതരണം ചെയ്യുകയായിരുന്നു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ മലയാളത്തിലും അച്ചടിച്ച ഫോമുകളാണ് ജയിലില്‍ വിതരണം ചെയ്തത്.

ജോലി നഷ്ടമായി നാട്ടിലെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യാം

ഗള്‍ഫില്‍ നിന്നും ജോലി നഷ്ടമായി നാട്ടില്‍ തിരിച്ചെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി നോര്‍ക്ക റൂട്ട്‌സില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. നേരത്തെ സൗദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെടുന്നവര്‍ വിമാനത്താവളങ്ങളിലെ നോര്‍ക്ക സെല്ലുമായി ബന്ധപ്പെടുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടായാല്‍ മാത്രമേ രജിസ്‌ട്രേഷനും ആനുകൂല്യങ്ങളും ലഭിക്കുകയൊള്ളൂ എന്ന് പറഞ്ഞ് മടക്കുകയായിരുന്നു.

ലണ്ടണില്‍ അപ്പോളോ തിയേറ്ററിന്റെ ബാല്‍ക്കണി തകര്‍ന്ന് 88 പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടനില്‍ വന്‍ പ്രകമ്പനത്തോടെയുണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് തിയേറ്ററിന്റെ ബാല്‍ക്കണി തകര്‍ന്ന് വീണ് 88 പേര്‍ക്ക് പരിക്കേറ്റു. ലണ്ടണ്‍ വെസ്റ്റ് എന്‍ഡിലെ അപ്പോളോ തിയേറ്ററില്‍ ഇന്നലെ രാത്രി 8.15 നായിരുന്നു സംഭവം. പരിക്കേറ്റവരില്‍ 7 പേരുടെ നില ഗുരുതരമാണ്

കുവൈറ്റില്‍ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം ശക്തമാകുന്നു

കുവൈറ്റ് : കുവൈറ്റില്‍ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണത്തിനുള്ള നടപടികള്‍ കര്‍ശനമാകുന്നു. അഭ്യസ്തവിദ്യരായ ഒരു വലിയ ശതമാനം സ്വദേശികള്‍ തൊഴില്‍ രഹിതരായതായി പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
സ്വദേശി വല്‍ക്കരണം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും നടപ്പാക്കുന്നതിനായി നിബന്ധനകളും

error: Content is protected !!
Scroll to Top