മഞ്‌ജുവാര്യരെ അപമാനിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മഞ്‌ജുവാര്യരെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഫേസ്‌ബുക് കമന്റുമായി ബന്ധപ്പെട്ട് മഞ്‌ജുവാര്യര്‍ നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്‌ജിത്തിനെയാണ് സ്റ്റി പോലീസ് കമീഷണര്‍ എം പി ദിനേശ് സസ്‌പെന്റ് ചെയ്‌തത്.










