ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് 4 വയസ്സുകാരി മരിച്ചു
കൊച്ചി : ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് 4 വയസ്സുകാരി മരിച്ചു. തമ്മനം കാരണകോടം ഡിഡി നെസ്റ്റ് 9 എച്ച് ഫ്‌ളാറ്റിലെ അബ്ദുള്‍ കരീമിന്റെയും ജാസ്മിന്റെയും മകള്‍ ദയ (4) യാണ് ഒമ്പതാം നിലയില്‍ നിന്ന് വീണ് മരിച്ചത്. കടവന്ത്ര സാം കിഡ്‌സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.









