Latest News

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്ത ചൊരിച്ചില്‍ ഉണ്ടാകും; ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും; താമരശ്ശേരി ബിഷപ്പ്.

കോഴിക്കോട് : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ രക്ത ചൊരിച്ചില്‍ ഉണ്ടാകുമെന്നും ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റിനിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ ലക്ഷ്യം കാണുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തുടക്കമായി

പനാജി : നാല്‍പ്പതി നാലാമത് ഇന്ത്യന്‍ രാജ്യന്തര ചലച്ചിത്ര മേളക്ക് തുടക്കമായി. പ്രസിദ്ധ ചലച്ചിത്രകാരന്‍ ജിറി മെന്‍സല്‍, ഹോളിവുഡ് താരം സൂസന്‍ സാരന്റണ്‍ എന്നിവരാണ് ചലച്ചിത്രോല്‍സവത്തിലെ മുഖ്യാതിഥിതികള്‍. ജെറി മെന്‍സിലിന്റെ ജോണ്‍ ജുവാണ്‍സായിരുന്നു ഉദ്ഘാടന ചിത്രം.

സിനിമക്ക് പോയതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിന് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു

ശാസ്താംകോട്ട : വീട്ടുകാര്‍ അറിയാതെ സിനിമക്ക് പോയതിന് രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്തു.

കൊറോണ വൈറസ് ബാധിച്ച് ഖത്തറില്‍ ഒരാള്‍ മരിച്ചു

ദോഹ: കൊറോണ വൈറസ് ബാധിച്ച ഒരു പ്രവാസി മരിച്ചതായി ആരോഗ്യ സുപ്രിം കൗണ്‍സില്‍ അറിയിച്ചു. കൊറോണ ബാധിച്ച് മരിക്കുന്ന മൂന്നാമത്തെയാളാണ് 61കാരനായ പ്രവാസി.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നാമത്തെ പ്രവാസിയും ഇദ്ദേഹം തന്നെയായിരുന്നു.

മന്ത്രിവാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണം: ഋഷിരാജ് സിങ്

തിരു :മന്ത്രിവാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്നാവിശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ചീഫ് സക്രട്ടറിക്ക് കത്ത് നല്‍കി. യാതൊരു നിയന്ത്രണവുമില്ലാതെ മിതവേഗതയില്‍ പായുന്ന മന്ത്രിമാരുടെ വാഹനങ്ങള്‍

എംഎസ് പി സ്‌കൂള്‍ അഴിമതി: കമാന്‍ഡന്റ് യു ഷറഫലിയെ സസ്‌പെന്റ് ചെയ്തു

മലപ്പുറം: മലബാര്‍ സ്പ്യഷല്‍ പോലീസ് കമാന്‍ഡന്റും മുന്‍ ഇന്ത്യാന്‍ ഫൂട്‌ബോള്‍ താരവുമായിരുന്ന യു ഷറഫലിയെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. എംസ്പി നടത്തി വരുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലും സ്‌കൂളിന്റെ നടത്തിപ്പിലും വ്യാപകമായ

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ചെമ്മാട് സ്വദേശി് പിടിയില്‍

തിരൂരങ്ങാടി: വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പു നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മാട് ബ്ലോക്ക് റോഡില്‍ താമസിക്കുന്ന കണ്ടാണത്ത് ശുഹൈബ്(33)

ശാന്താദേവി അനുസ്മരണം ഇന്ന്

കോഴിക്കോട്: അമ്മ വേഷങ്ങളിലൂടെയും മുത്തശ്ശി വേഷങ്ങളിലൂടെയും നാട്ടുമ്പുറത്തുകാരിയായി മലയാള സിനിമയില്‍ അഭിനയിച്ചിരുന്ന ശാന്താദേവിയുടെ അനുസ്മരണം ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടക്കും.

ഇറാന്‍ എംബസിയ്ക്ക് പുറത്ത് ഇരട്ട സ്‌ഫോടനം;23 മരണം

ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇറാന്‍ എംബസിയ്ക്ക് പുറത്തുണ്ടായ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ പരിക്ക് സാരമുള്ളതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ട്.

എടവണ്ണയില്‍ മുസ്ലിംലീഗ് ഓഫീസിന് തീയിട്ടു.

മഞ്ചേരി: കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നലെ രാത്രി മുസ്ലിംലീഗ് ഓഫീസിന് തീയിട്ടു. സംഭവത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് മുസ്ലിംലീഗ് ആരോപിച്ചു. ഓഫീസലുണ്ടായിരുന്ന ഫയലുകളും അലമാരകളുമെല്ലാം കത്തി നശിച്ചിട്ടുണ്ട്.

error: Content is protected !!
Scroll to Top