Latest News

പാലത്തിങ്ങല്‍ നടക്കാനിരുന്ന യുത്ത്‌ലീഗ് സമ്മേളനം മാറ്റി: പ്രതിഷേധം ഭയന്നെന്ന് സൂചന

പരപ്പനങ്ങാടി : പാലത്തിങ്ങള്‍ കൊട്ടംതലയില്‍ ഞായറാഴ്ച നടത്താനിരുന്ന യൂത്ത്‌ലീഗ് പെതൂസമ്മേളനം മാറ്റിവെച്ചു. പരപ്പനങ്ങാടി ഹാര്‍ബര്‍ വിഷയത്തില്‍ രൂപം കൊണ്ട തീരദേശ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ യോഗസ്ഥലത്ത്

മന്ത്രി അബ്ദുറബ്ബിന്റെ വീട്ടിലേക്ക് മത്സ്യത്തൊഴിലാളിക്വള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.

നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ഇന്ന് മന്ത്രി അബ്ദുറബ്ബിന്റെ പരപ്പനങ്ങാടിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. മന്ത്രിയുടെ വസതിയിലേക്കെത്തുന്നതിന് 50 മീറ്റര്‍ അകലെ വെച്ച് പോലീസിന്റെ വന്‍ സന്നാഹം മാര്‍ച്ച് തടഞ്ഞു.

6 മലയാളികള്‍ക്ക് പത്മപുരസ്‌കാരം; കമലഹാസന് പത്മഭൂഷണ്‍

ദില്ലി : പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 6 മലയാളികളാണ് പത്മപുരസ്‌കാരത്തിന് ഇത്തവണ അര്‍ഹരായിരിക്കുന്നത്. കവി വിഷ്ണു നാരായണന്‍ നമ്പൂതിരി, ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രാധനന്‍, ഗൈനക്കോളജിസ്റ്റ് ഡോ. സുഭദ്രാ നായര്‍, മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ, നടി വിദ്യാബാലന്‍, സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ എന്നിവരാണ് പത്മപുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍.

നടന്‍ കമലഹാസന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.

കവിത

അമ്മു ദീപ

പുല്ലിംഗം

അനാദിമൗനത്തിന്‍ അവിവേകകണങ്ങള്‍
കൂട്ടിയിടിച്ചീ പ്രപഞ്ചമുണ്ടായി
പുരുഷ പ്രപഞ്ചം !
നിന്റെ തണ്ടില്‍ കറങ്ങുന്നു ഭൂമിയും
നീ തന്നെയല്ലയോ സൂര്യനും ചന്ദ്രനും

വിദ്യാര്‍ത്ഥികളുടെ ജീവന് മരണത്തിന്റെ ചൂളംവിളി; റെയില്‍വെക്കും ജനപ്രതിനിധികള്‍ക്കും നിസ്സംഗത..!!

താനൂര്‍: താനൂര്‍ റെയില്‍വെ മേല്‍പ്പാലം തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഭീതിയില്‍. ദേവധാര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ റെയില്‍വെ മേല്‍പ്പാലം ഫെബ്രുവരി 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്.

വൈഫൈ ഇനി ബംഗളൂരുവില്‍ സൗജന്യം

ബംഗളൂരു: വൈഫൈ സൗകര്യം സൗജന്യമായി ഇന്ത്യയുടെ ഐടി ആസ്ഥാനമായ ബംഗളൂരുവില്‍ നടപ്പിലാക്കുന്നു. ഇതോടെ വൈഫൈ സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യന്‍ നഗരമെന്ന ഖ്യാതിയും ബംഗളൂരുവിന് സ്വന്തമാകുന്നു.
മധ്യ ബംഗളൂരുവിലെ എംജി റോഡിലാണ് സൗജന്യ വൈഫൈ പദ്ധതി അവതരിപ്പിക്കുന്നത്.

എന്‍എസ്എസിന് തീരുമാനമെടുക്കാന്‍ ആര്‍ജ്ജവമുണ്ട്; ആരുടെയും നട്ടെല്ല് കടമെടുക്കില്ല; സുകുമാരന്‍ നായര്‍

കൊച്ചി : എന്‍എസ്എസിന് ഏതുവിഷയത്തിലും തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവമുണ്ടെന്നും അതിന് ആരുടെയും നട്ടെല്ല് കടമെടുക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.

ഭരണഘടനയില്‍ മുഖ്യമന്ത്രി സമരം നടത്തരുതെന്ന് പറഞ്ഞിട്ടില്ല; കെജ്‌രിവാള്‍

ദില്ലി : മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഒരു ഭരണ ഘടനയിലും പറഞ്ഞിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ . പോലീസിനെതിരായ സമരത്തില്‍ വിശദീകരിക്കുന്നതിനിടയിലാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്പാല്‍ ബില്‍ പാസാക്കാന്‍ ഫിബ്രുവരിയില്‍ രാംലീലയില്‍ പ്രതേ്യക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

തിരൂരില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസില്‍ 5 പേര്‍ അറസ്റ്റില്‍

തിരൂര്‍ : സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരെ തിരൂര്‍ എസ്‌ഐ രവിസന്തോഷ് അറസ്റ്റ് ചെയ്തു.

ബജറ്റ് മലപ്പുറത്തിന് നല്‍കുന്നത്

മലപ്പുറം : സംസ്ഥാന ബജറ്റില്‍ മലപ്പുറം ജില്ലക്കായി പ്രഖ്യാപിച്ചത് -എടവണ്ണയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, നിലമ്പൂര്‍ – നഞ്ചന്‍കോട് പാതക്ക് 5 കോടി, താനൂരിലും അനുബന്ധ പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതിക്ക് 5 കോടി, പരപ്പനങ്ങാടി ഫിഷിങ്ങ്

error: Content is protected !!
Scroll to Top