Latest News

കിക്മയിൽ എം.ബി.എ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ   (കിക്മ) എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന  ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ്‌ സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി  ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ്

നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 10 ന് അവധി

നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 10 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന്  ഡ്യൂട്ടി കഴിഞ്ഞ് പോളിംഗ് സാമഗ്രികള്‍ സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ രാത്രി വൈകാന്‍ ഇടയുള്ള സാഹചര്യം പരിഗണിച്ചാണ് വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 10 (വെള്ളി) ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അവധി അനുവദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ചാണ്

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്;ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 2920 രൂപ വര്‍ധിച്ച് 1,12,800 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയാണ് വില. യു.എസും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. അതെസമയം ഇന്ത്യന്‍ ഓഹരി വിപണികളിലും ഇന്ന് വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ബോംബെ സൂചിക സെന്‍സെക്സ് 2500 പോയിന്റ് ഉയര്‍ന്നു. മൂന്ന് ശതമാനം നേട്ടത്തോടെ 77,115 പോയിന്റിലാണ് സെന്‍സെക്സില്‍ വ്യാപാരം തുടങ്ങിയത്. ദേശീയ

യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ രാജ്യത്ത് എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 14 ഡോളര്‍ ഇടിഞ്ഞുകഴിഞ്ഞു. 94.83 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 15.89 ഡോളര്‍ കുറഞ്ഞ് 97.06 ഡോളറിലേക്കാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയെത്തിയത്. രണ്ടാഴ്ചത്തേക്ക് യു.എസും ഇറാനും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയിലായിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയിലെത്തിയത്.

കേരളം നാളെ പോളിങ് ബൂത്തിലേക്ക്;ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം:കേരളം നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം. നാളെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കും. വോട്ടിങിനെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സുരക്ഷിതമായിവെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളില്‍ ഒരുക്കും.

നവജാത ശിശുവിനെ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്പി: കൊപ്പത്ത് രായിരനല്ലൂരില്‍ നവജാത ശിശുവിനെ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെയാണ് രായിരനല്ലൂര്‍ ദുര്‍ഗാ ദേവി ക്ഷേത്ര പരിസരത്തുനിന്നാണ് കുട്ടിയെ കണ്ടത്. ഇതുവഴി നടന്നുപോകുന്ന നാട്ടുകാരില്‍ ഒരാളാണ് കരച്ചില്‍കേട്ട് കുട്ടിയെ ആദ്യം കണ്ടത്. ഉടനെ ഇദേഹം വാര്‍ഡ് മെമ്പറെ വിവരം അറിയക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആദ്യം പട്ടാമ്പി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിക്ക്

error: Content is protected !!
Scroll to Top