യോഗ പരിശീലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നല്ല വായു സഞ്ചാരമുള്ള സ്ഥലം തിരഞ്ഞെടുക്കണം. പ്രഭാതമാണ് അനുയോജ്യമായസമയം. വൈകുന്നേരങ്ങളില്‍ 4 മണിക്കും 8 മണിക്കും ഇടയില്‍ ആഹാരം കഴിക്കുന്നതിനു മുന്‍പായി ചെയ്യാം. ഒരു പായയൊ, കട്ടിയുള്ള വിരിപ്പോ നിലത്തു വിരിച്ചു വേണം യോഗ ചെയ്യാന്‍. അയഞ്ഞതും, ഭാരം കുറഞ്ഞതുമായ വസ്‌ത്രങ്ങള്‍ ഉപയോഗിക്കണം.









