പരിസ്ഥിതി

പഴുത്ത മാങ്ങയിലെ കായീച്ചകളെ തുരത്താന്‍ ..ഹോട്ട് വാട്ടര്‍ ട്രീറ്റ്മെന്റ്

വീട്ടുവളപ്പിലെ മാവുകളില്‍ നിന്നും ലഭിക്കുന്ന മാങ്ങകള്‍ പലപ്പോഴും പുഴുശല്യം കാരണം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ വരാറുണ്ട്. കായീച്ചകള്‍ മാങ്ങയുടെ തൊലിക്കടിയില്‍ നിക്ഷേപിക്കുന്ന മുട്ടകള്‍ വിരിഞ്ഞ് പുഴുക്കളായി മാറുന്നതാണ് ഇതിന് പ്രധാന കാരണം. മാങ്ങ കേടാകാതെയും പുഴുശല്യം ഇല്ലാതെയും സ്വാഭാവികമായി പഴുപ്പിച്ചെടുക്കാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. വീട്ടുവളപ്പിലെ മാങ്ങകള്‍ കേടുകൂടാതെ പഴുപ്പിച്ചെടുക്കുന്നതിലെ ആദ്യ ഘട്ടം അവ ശരിയായ രീതിയില്‍ വിളവെടുക്കുക എന്നതാണ്. മൂത്ത് പാകമായ മാങ്ങകള്‍ നിലത്തു വീഴാതെ പറിച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാങ്ങ പറിക്കുമ്പോള്‍ കുറഞ്ഞത് ഒരിഞ്ച് […]

പച്ചക്കറിക്കൃഷി തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ നാം പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തലമുറകളായി കര്‍ഷകര്‍ പ്രയോഗിച്ചും പരീക്ഷിച്ചും കണ്ടെത്തിയ കാര്യങ്ങളാണിത്. അടുത്തളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഇതു പ്രയോഗിച്ചു നോക്കാവുന്നതാണ്. തൈകള്‍ നടുന്ന സമയം :തൈകള്‍ പറിച്ച് നടുന്നതു വെയില്‍ കുറഞ്ഞ സമയത്താണ് നല്ലത്. വൈകുന്നേരങ്ങളില്‍ ഉത്തമം. വിത്ത് നടുന്ന ആഴം :വിത്ത് വിത്തോളം ആഴത്തിലാണ് നടേണ്ടത് ചെടികളുടെ അകലം : കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം, മണ്ണിന്റെ ഫലപുഷ്ടി ചെയ്യുന്ന സമയം എന്നിവ ആശ്രയിച്ച് അകലം നിജപ്പെടുത്താം. കുറ്റി പയര്‍

കുമ്പളം കൃഷി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

നമ്മുടെ അടുക്കളത്തോട്ടത്തില്‍ പടര്‍ന്നുവളരുന്ന പച്ചക്കറി ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കുമ്പളം. കുമ്പളം കൃഷി ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ തെരഞ്ഞെടുക്കേണ്ടത് ഏറ്റവും മികച്ച ഇനം കെഎയു ലോക്കല്‍ ആണ്. ഉല്‍പാദന മികവ് കൂടിയ ഇനമായ ഇത് ശരാശരി അഞ്ച് കിലോ തൂക്കം വരെ കൈവരിക്കുന്നു. ഒരേക്കറില്‍ 400 മുതല്‍ 500 ഗ്രാം വരെ വിത്ത് പാകിയാല്‍ ശരാശരി 12 ടണ്‍ വിളവെടുക്കാവുന്നതാണ്. കൃഷി രീതികള്‍ രണ്ടടി വലിപ്പവും രണ്ടടി ആഴവുമുള്ള കുഴികളെടുത്ത് കൃഷി ആരംഭിക്കാം. 50 കിലോ ചാണകം അല്ലെങ്കില്‍

കക്കരി കൃഷിയില്‍ നൂറുമേനി വിളവുമായ് സുഹൃത്തുക്കള്‍

റിപ്പോര്‍ട്ട്:സുരഭില താനൂര്‍: കക്കരിക്ക കൃഷിയില്‍ നൂറുമേനി വിളവുമായ് താനാളൂരിലെ സുഹൃത്തുക്കള്‍. മണ്ടകത്തിങ്ങല്‍ റഹീം, തയ്യിലപ്പറമ്പില്‍ സലാം എന്നിവരാണ് അരീക്കാട് പാടത്ത് പരീക്ഷണാടിസ്ഥനത്തില്‍ കൃഷിയിറക്കി വിജയിച്ചിരിക്കുന്നത്. ആദ്യഘട്ടം 35 കിലോ വിളവെടുത്തതായും പൂര്‍ണ്ണ വിളവെടുപ്പ് ഈ മാസം ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. ഒന്നര ഏക്കര്‍ പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ വിഷുവിനോട് അനുബന്ധിച്ച് വിളവെടുപ്പിനായി കണിവെള്ളരി, കുമ്പളം, വെള്ളരി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ടിവര്‍. കര്‍ഷക കൂട്ടായ്മയിയെ അംഗങ്ങളായ ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മറ്റൊരിടത്ത് നെല്ലും കൃഷി ചെയ്യുന്നുണ്ട്. കക്കരി കൃഷിക്കായുള്ള വിത്ത്

error: Content is protected !!
Scroll to Top